ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ലണ്ടനിൽ ദാരുണാന്ത്യം, ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ കുത്തേറ്റ് മരണം
ഹൈദരാബാദ്: ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. കൊന്തം തേജസ്വിനി റെഡ്ഡിയാണ് ലണ്ടനിലെ വെംബ്ലിയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. 27കാരിയായ തേജസ്വിനി ഹൈദരാബാദ് സ്വദേശിനിയാണ്. ഉപരിപഠനത്തിന് വേണ്ടിയാണ് തേജസ്വിനി ലണ്ടനിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് താമസിക്കുന്ന ഫ്ളാറ്റില്‍ വെച്ച് തേജസ്വിനി ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ തേജസ്വിനിക്കൊപ്പം താമസിച്ചിരുന്ന യുവാവിനേയും മറ്റൊരാളേയും മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

28കാരിയായ മറ്റൊരു യുവതിയും ആക്രമിക്കപ്പെട്ടതായി പോലീസ് പറയുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. വെബ്ലിയിലെ നീല്‍ഡ് ക്രസന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പ്രതിയായ ബ്രസീല്‍ സ്വദേശി ലഹരിമരുന്നിന് അടിമയാണെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി. ഇയാള്‍ തേജസ്വിനിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്കാന് തേജസ്വിനി വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായാണ് പ്രതി തേജസ്വിനിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.
മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിന് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തേജസ്വിനി ലണ്ടനിലേക്ക് പോയത്. തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് ഒരാഴ്ച മുന്‍പ് മാത്രമാണ് ബ്രസീലുകാരന് താമസിക്കാന്‍ എത്തിയതെന്ന് യുവതിയുടെ ബന്ധുവായ വിജയ് പറഞ്ഞു. തേജസ്വിനി അയാളുമായി സംസാരിക്കുക പോലുമുണ്ടായിരുന്നില്ല. എന്തിനാണ് അയാള്‍ തേജസ്വിനിയെ ആക്രമിച്ചത് എന്ന് മനസ്സിലാകുന്നില്ലെന്നും വിജയ് പറഞ്ഞു.
സംഭവസ്ഥലത്ത് വെച്ച് 24കാരനായ യുവാവ്, 23കാരിയായ യുവതി എന്നിവരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുവാവ് കസ്റ്റഡിയില്‍ തുടരുകയാണ്. അതേസമയം യുവതിയെ പോലീസ് വിട്ടയച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയക്കുന്ന ഒരു 23കാരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൈദരാബാദിലെ ചംപാപേട്ടിലാണ് തേജസ്വിനിയുടെ കുടുംബം താമസിക്കുന്നത്. ലണ്ടനില്‍ വെച്ച് പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിയ തേജസ്വിനി ഒരു മാസം മുന്‍പ് മാത്രമാണ് തിരിച്ച് പോയത്. ലണ്ടനില്‍ ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. തേജസ്വിനിക്കൊപ്പം താമസിച്ചിരുന്ന അഖിലയാണ് ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതിയും തേജസ്വിനിക്കൊപ്പം മുറി പങ്കിട്ടിരുന്നുവെന്ന് ഹൈദരാബാദിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വി സത്യനാരായണ പറഞ്ഞു.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications