ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു
ഡെറാഡൂണ്‍: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച് തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തി. രാജ് ഭവന് അടുത്തുള്ള സൈനിക കേന്ദ്രപരിസരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു
കൊല്ലപ്പെട്ട യുവതിയെ തിരച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 27 വയസ്സ് പ്രായം തോന്നിക്കും. ഉത്തരാഖണ്ഡ് രാജ്ഭവന്‍ സിറ്റിയില്‍ നിന്ന് 200 മീറ്റര്‍ മാത്രമെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തേക്കുള്ളൂ. യുവതിയുടെ തല അറുക്കപ്പെട്ട നിലയിലായിരുന്നു.

പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട യുവതി ഗര്‍ഭിണിയായിരുന്നെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം സൈനികകേന്ദ്ര പരിസരത്ത് കൊണ്ടിട്ടതാവാനാണ് സാധ്യതയെന്ന് എസ് പി ജഗദീഷ് ചന്ദ്ര പറഞ്ഞു.
യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അടുത്തകാലത്ത് സമീപ ജില്ലയിലെ പൊലീസ് സ്റ്റേഷനിലോ മറ്റോ യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications