അജ്ഞാതന്‍ ഉതിര്‍ത്തത് 13 വെടിയുണ്ടകള്‍; ടിക് ടോക്ക് താരമായ യുവാവ് റോഡില്‍ വെച്ച് കൊല്ലപ്പെട്ടു!!
ദില്ലി: ടിക് ടോക് താരവും ജിം പരിശീലകനുമായ മോഹിത് മോര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. മുഖം മൂടി ധരിച്ച അജ്ഞാതന്‍ 13 തവണയാണ് മോഹിതിന് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മോഹിത്തിന് മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരം 5. 15ഓടെയാണ് സംഭവം. ധര്‍മപുരയിലെ നജഫറിലെ വീട്ടിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് ഷോപ്പില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു. അപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. 13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. 7 ബുള്ളറ്റുകള്‍ മോഹിത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തു.

അക്രമികള്‍ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍വിളികളും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ദില്ലിയില്‍ ജിനേഷ്യം പരിശീലകനായ മോഹിതിന് ടിക് ടോകില്‍ അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 3000 ഫോളോവേഴ്സും ഉണ്ട്. ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് മോഹിത് താരമായത്.












Click it and Unblock the Notifications