സിനിമയെ വെല്ലുന്ന മോഷണ കഥ കേള്‍ക്കണോ? സംഭവത്തിന്റെ ഇര പറയും ബാക്കി കഥ
ബെംഗളൂരു: ഇത്രയും ആസൂത്രിതമായ മോഷണ കഥ ബെംഗളൂരുവിലെ ജനങ്ങള്‍ കേട്ടു കാണില്ല. സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയ സൂര്യ പ്രകാശ് (27) ആണ് തട്ടികൊണ്ടു പോകലിനും മോഷണത്തിനും ഇരയായത്.
ഇലക്ട്രോണിക് സിറ്റി റോഡില്‍ വെച്ച് ബൈക്കില്‍ എത്തിയ അപരിചിതന്‍ സൂര്യയുടെ കാറുമായി കൂട്ടിയിടിക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം. പ്രശ്‌നം വാക്കേറ്റമായപ്പോള്‍ രണ്ടു യുവാക്കള്‍ ഇടപ്പെട്ടു. പിന്നീട് അത് നാലംഗ സംഘമായി. കത്തി മുനയില്‍ നിര്‍ത്തി സൂര്യയെ സ്വന്തം കാറില്‍ കയറ്റുകയായിരുന്നു.

അഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. പണം കയ്യില്‍ സൂക്ഷിച്ചിട്ടിലെന്നു പറഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിളിച്ച് പണം ആവശ്യപ്പെടാന്‍ പറയുകയായിരുന്നു. പണം കിട്ടിയിലെങ്കില്‍ കൊന്നു കളയും എന്ന ഭീഷണിക്കു മുന്നില്‍ സൂര്യയ്ക്ക് വഴങ്ങേണ്ടി വന്നു. പിന്നീട് ഓഫീസില്‍ നിന്നും ഒരു യുവാവ് പൈസയുമായി എത്തിയതിനു ശേഷമാണ് വിട്ടയച്ചത്.
മോഷ്ടാക്കള്‍ക്ക് കന്നട, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നിങ്ങനെ എല്ലാ ഭാഷയും അറിയുന്നവരാണെന്ന് സൂര്യ പറയുന്നു. മോഷ്ടാക്കളുടെ സംഘത്തെ പോലീസ് തിരയുകയാണ്. തുടര്‍ന്നുണ്ടാകുന്ന തട്ടി കൊണ്ടു പോകലും പീഡനങ്ങളും നഗരത്തിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്












Click it and Unblock the Notifications