Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ 2710 പേര്‍ക്ക് കൂടി വൈറസ് ബാധ; മുഖ്യമന്ത്രി എടപ്പാടിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ചെന്നൈ: തമിഴ്നാട്ടിൽ 2710 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ചെന്നൈയിൽ നിന്ന് മാത്രം 1487 പേരാണ് ഉള്ളത്. ഇനത്തെ കണക്കുകള്‍ കൂടി വന്നതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 62087 ആയി. ചെന്നൈയിൽ ആകെ 42659 രോഗികൾ. ഇന്ന് 37 പേർ കൂടി മരിച്ചതോടെ ആകെ മരണം 794 ആയി. അതേസമയം 1358 പേർ കൂടി ഇന്ന് രോഗമുക്തി നേടി. തമിഴ്നാട്ടില്‍ ആകെ 27178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ചെന്നൈക്ക് പുറത്ത് മധുരയിൽ ഇന്ന് 153, തേനിയിൽ 36, കോയമ്പത്തൂർ 11 എന്നിങ്ങനെയാണ് കണക്ക്.

അതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വിജയഭാസ്ക്കര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എടപ്പാടി പളനിസ്വാമിയും കോവിഡ് പരിശോധന നടത്തിയത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

coronavirus1

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    അതേസമയം കേരളത്തില്‍ ഇന്ന് 138 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+