കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം ഇത്തവണ അധികാരത്തില്‍ ഏറുന്നത് 276 പുതിയ എംപിമാര്‍!!

  • By
Google Oneindia Malayalam News

ദില്ലി: മോദി തരംഗത്തില്‍ യുപിഎ ഇത്തവണ തകര്‍ന്നടിഞ്ഞു. 2014 ല്‍ നേടിയ സീറ്റിനെക്കാള്‍ 20 സീറ്റുകള്‍ അധികം നേടിയാണ് ബിജെപി ഇത്തവണ അധികാരത്തില്‍ ഏറിയത്. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. മോദിക്കൊപ്പം ഇത്തവണ ലോക്സഭയിലേക്ക് പോകുന്നത് പുതിയ 276 എംപിമാണ്.

modiparliam

രണ്ടാം വട്ടം പാര്‍ലമെന്‍റിന്‍റെ പടി കയറുന്നത് 149 എംപിമാരാണ്.തുടര്‍ച്ചയായി മൂന്നാം തവണ എംപിമാരായ 52 പേരും നാലാം തവണ എംപിമാരാകുന്ന 36 പേരും എട്ടാം തവണ എംപിമാരാകുന്ന മൂന്ന് പേരുമാണ് ഇത്തവണ മോദിക്കൊപ്പം സഭയിലെത്തുക. അതേസമയം പുതിയ എംപിമാരില്‍ 43 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

അതായത് പുതിയ എംപിമാരില്‍ 233 പേര്‍ക്കും ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട്. കൊലപാതകം, പീഡനം,തട്ടികൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമം തുടങ്ങി ഗുരുതരമായ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഇവരില്‍ ഏറെയും.
2014 ല്‍ ഇത് 185 പേര്‍ മാത്രമായിരുന്നു. 2009 ല്‍ ഇത് 162 പേരും.

Recommended Video

cmsvideo
മോദിയെ വീണ്ടും അധികാരത്തിലേറ്റിയ 7 കാരണം

മോദി സര്‍ക്കാര്‍ 30 നാണ് വീണ്ടും അധികാരത്തില്‍ ഏറുക. ബിജെപി രൂപീകൃതമായ ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണ തുടര്‍ച്ച ഉറപ്പാക്കിയത്.

English summary
276 MP's will make new entry in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X