കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അധികാരത്തിലെത്തിയതിനു ശേഷം സാമുദായിക കലാപങ്ങള്‍ വര്‍ദ്ധിച്ചു ? കണക്കുകളിതാ..

  • By Pratheeksha
Google Oneindia Malayalam News

ദില്ലി : കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്നത് 278 സാമുദായിക കലാപങ്ങളെന്നു റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പ് പുറത്തു വിട്ട കണക്കു പ്രകാരമാണിത്. 34 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളില്‍ കൊല്ലപ്പെട്ടത് .903 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി 61 സംഘര്‍ഷങ്ങളാണ് ഇവിടെ നടന്നത്.

13 പേര്‍ മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം സഥാനം മഹാരാഷ്ട്രയ്ക്കാണ്. 40 കലാപങ്ങളിലായി നാലു പേര്‍ മരിക്കുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണ്ണാടകയാണ് തൊട്ടു പിന്നില്‍. അഞ്ചു മാസത്തിനുള്ളില്‍ 40 കലാപങ്ങളാണിവിടെ നടന്നത്. നാലു പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കെജെ ജോര്‍ജ്ജ്: കര്‍ണാടക രാഷ്ട്രീയത്തിലെ 'മണിബാഗ്' ആയ കോട്ടയംകാരന്‍, 'സിദ്ധു'വിന്റെ വിശ്വസ്തന്‍!കെജെ ജോര്‍ജ്ജ്: കര്‍ണാടക രാഷ്ട്രീയത്തിലെ 'മണിബാഗ്' ആയ കോട്ടയംകാരന്‍, 'സിദ്ധു'വിന്റെ വിശ്വസ്തന്‍!

communal-22-1

ഉത്തര്‍ പ്രദേശില്‍ 2013 ല്‍ 247 ഉം 2014,15 വര്‍ഷങ്ങളില്‍ യഥാക്രമം 133,155 കലാപങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം സാമുദായിക കലാപങ്ങളില്‍ കഴിഞ്ഞ വര്‍ഷം 751 പേരും 2014 ല്‍ 644 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കു പ്രകാരം 2014 ല്‍ രാജ്യത്ത് 1227 സാമുദായിക കലാപങ്ങളാണ് നടന്നത്.

English summary
India reported 278 communal clashes in the first five months of 2016, according to data released by the home ministry to the Parliament this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X