കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച കശ്മീരിലേക്ക്; മോദിയുമായി ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി സംഘം ഇന്ന് ഇന്ത്യയിലെത്തി. ചൊവ്വാഴ്ച കശ്മീര്‍ താഴ്‌വര ഇവര്‍ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനിലെ 28 അംഗ രാജ്യങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികളാണ് സംഘത്തിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി യൂറോപ്യന്‍ സംഘം ദില്ലിയില്‍ ചര്‍ച്ച നടത്തി.

Dowal

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള താഴ്‌വരയിലെ സാഹചര്യവും സംഘം ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ പ്രതിനിധികള്‍. ഇവര്‍ വരുന്നതോടെ കശ്മീരിനും ലോകത്തിനുമിടയില്‍ നിലവിലുള്ള ഇരുമ്പുമറ നീക്കം ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

English summary
28 member European Union team to visit Kashmir tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X