കൊറോണ ഹോട്ട്സ്പോട്ടായി മാറി ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി, 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ദില്ലി: ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി കൊറോണ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്ക് കൂടി കൊറോണ ഫലം പോസിറ്റീവായതോടെയാണ് നടപടി. ഒരു ക്യാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ആശുപത്രിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. അതേസമയം, ദില്ലിയിലെ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 1154 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 27 പേര്‍ക്ക് രോഗം ഭേദമായി. 24 പേരാണ് ദില്ലിയില്‍ രോഗം ബാധിച്ച് മരിച്ചത്.

ആദ്യം സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്
ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരിക്കുന്നു. സഹോദരനില്‍ നിന്നാണ് രോഗം പടര്‍ന്നത്. രോഗം സ്ഥിരികരിച്ചതിന് പിന്നാലെ ക്യാന്‍സര്‍ ആശുപത്രി അടച്ചിട്ട് അണുവിമുക്തമാക്കിയിരുന്നു.

മൂന്ന് ഡോക്ടര്‍മാര്‍ക്ക് കൊറോണ
പിന്നാലെ ഈ ഡോക്ടറുമായി ഇടപഴകിയ മൂന്ന് ഡോക്ടര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് ക്യാന്‍സര്‍ രോഗികള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗികള്‍ക്കും കൊറോണ ബാധിക്കുന്നതോടെ ഏപ്രില്‍ ഒന്ന് വരെ ക്യാന്‍സര്‍ ആശുപത്രി അടച്ചിരുന്നു.

മാക്സ് ഹോസ്പിറ്റല്‍
ഇതിനിടെ ദില്ലിയിലെ മാക്സ് ആശുപത്രിയിലെ 39 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് . ആശുപത്രിയില്‍ എത്തിയ രണ്ട് രോഗികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ാേഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 39 പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദമയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

1000 കടന്ന് ദില്ലിയും
അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ദില്ലിയിലും 1000 കടന്നിരിക്കുകയാണ്. മഹരാഷ്ട്ര കഴിഞ്ഞാല്‍ രോഗികളുടെ എണ്ണം 1000 കടന്നിരിക്കുന്നത് ദില്ലിയിലും തമിഴ്നാട്ടിലുമാണ്. തമിഴ്നാട്ടില്‍ 1043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 11 പേരാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയില്‍ 1154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേര് രോഗമുക്തി നേടിയപ്പോള്‍ 24 പേര് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.

ദില്ലിയിലെ ഹോട്ട്സ്പോട്ടുകള്‍
കൈലാഷിന്റെ കിഴക്ക് ഭാഗം, ദില്ലിയിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന സൌത്ത് ഈസ്റ്റ്ദില്ലിയിലെ റസിഡന്‍ഷ്യല്‍ കോളനി, ഖഡ്ഡ കോളനിയുടെ ജെയ്റ്റ്പൂര്‍ എക്സറ്റന്‍ഷനിലെ ചില ഭാഗങ്ങള്‍, മദന്‍പൂര്‍ ഖാദര്‍, അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ്, ഷേര മൊഹല്ല, മഹാവീര്‍ എന്‍ക്ലേവിലെ ബംഗാളി കോളനി എന്നിവയാണ് ഞായറാഴ്ച ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications