കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഹോട്ട്‌സ്‌പോട്ടായി മാറി ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി, 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്ക് കൂടി കൊറോണ ഫലം പോസിറ്റീവായതോടെയാണ് നടപടി. ഒരു ക്യാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ആശുപത്രിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. അതേസമയം, ദില്ലിയിലെ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 1154 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 27 പേര്‍ക്ക് രോഗം ഭേദമായി. 24 പേരാണ് ദില്ലിയില്‍ രോഗം ബാധിച്ച് മരിച്ചത്.

ആദ്യം സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്

ആദ്യം സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്

ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരിക്കുന്നു. സഹോദരനില്‍ നിന്നാണ് രോഗം പടര്‍ന്നത്. രോഗം സ്ഥിരികരിച്ചതിന് പിന്നാലെ ക്യാന്‍സര്‍ ആശുപത്രി അടച്ചിട്ട് അണുവിമുക്തമാക്കിയിരുന്നു.

മൂന്ന് ഡോക്ടര്‍മാര്‍ക്ക് കൊറോണ

മൂന്ന് ഡോക്ടര്‍മാര്‍ക്ക് കൊറോണ

പിന്നാലെ ഈ ഡോക്ടറുമായി ഇടപഴകിയ മൂന്ന് ഡോക്ടര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് ക്യാന്‍സര്‍ രോഗികള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗികള്‍ക്കും കൊറോണ ബാധിക്കുന്നതോടെ ഏപ്രില്‍ ഒന്ന് വരെ ക്യാന്‍സര്‍ ആശുപത്രി അടച്ചിരുന്നു.

മാക്‌സ് ഹോസ്പിറ്റല്‍

മാക്‌സ് ഹോസ്പിറ്റല്‍

ഇതിനിടെ ദില്ലിയിലെ മാക്‌സ് ആശുപത്രിയിലെ 39 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് . ആശുപത്രിയില്‍ എത്തിയ രണ്ട് രോഗികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ാേഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 39 പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദമയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

1000 കടന്ന് ദില്ലിയും

1000 കടന്ന് ദില്ലിയും

അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ദില്ലിയിലും 1000 കടന്നിരിക്കുകയാണ്. മഹരാഷ്ട്ര കഴിഞ്ഞാല്‍ രോഗികളുടെ എണ്ണം 1000 കടന്നിരിക്കുന്നത് ദില്ലിയിലും തമിഴ്‌നാട്ടിലുമാണ്. തമിഴ്നാട്ടില്‍ 1043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 11 പേരാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയില്‍ 1154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.

ദില്ലിയിലെ ഹോട്ട്‌സ്‌പോട്ടുകള്‍

ദില്ലിയിലെ ഹോട്ട്‌സ്‌പോട്ടുകള്‍

കൈലാഷിന്റെ കിഴക്ക് ഭാഗം, ദില്ലിയിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന സൌത്ത് ഈസ്റ്റ്ദില്ലിയിലെ റസിഡന്‍ഷ്യല്‍ കോളനി, ഖഡ്ഡ കോളനിയുടെ ജെയ്റ്റ്പൂര്‍ എക്സറ്റന്‍ഷനിലെ ചില ഭാഗങ്ങള്‍, മദന്‍പൂര്‍ ഖാദര്‍, അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ്, ഷേര മൊഹല്ല, മഹാവീര്‍ എന്‍ക്ലേവിലെ ബംഗാളി കോളനി എന്നിവയാണ് ഞായറാഴ്ച ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

English summary
28 People Result Positive Cancer Hospital Delhi Has Become A Corona Hotspot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X