കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയില്ലാത്ത ദളിത് യുവാവ് വിശന്ന് മരിച്ചു

ജോലിയില്ലാത്ത ദളിത് യുവാവ് വിശന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയില്‍ ഞായറാഴ്ചാണ് സംഭവം.

  • By ഭദ്ര
Google Oneindia Malayalam News

അലഹബാദ്: ജോലിയില്ലാത്ത ദളിത് യുവാവ് വിശന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയില്‍ ഞായറാഴ്ചാണ് സംഭവം.ധര്‍മേന്ദ്രയാണ് (28) വിശപ്പ് സഹിക്കാന്‍ കഴിയാതെ മരിച്ചത്. ഭാര്യ ഉഷാ ദേവിയും ധര്‍മേന്ദ്രയും ഏറെ നാളുകളായി ജോലി അന്വേഷിക്കുകയാണ്. എന്നാല്‍ ഇതു വരെ ഒന്നും ലഭിച്ചില്ല. വീട്ടില്‍ കഴിയ്ക്കാന്‍ ഭക്ഷണം ഇല്ലാതെ നാളുകളായി ഇവര്‍ കഴിയുന്നു.

യുവാവിന്റെ മരണത്തില്‍ കേസ് എടുക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്ന കടയുടയ്‌ക്കെതിരെയാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 suicide

ഗ്രാമത്തിലെ ചടങ്ങുകളില്‍ നൃത്തം ചെയ്യുന്ന യുവാവായിരുന്നു ധര്‍മേന്ദ്ര. യുവാവിന് ആധാര്‍ കാര്‍ഡോ സബ്‌സിഡി ലഭിക്കാനുള്ള രേഖകളോ ഇല്ലായിരുന്നു എന്നു വീട് സന്ദര്‍ശിച്ച തഹസില്‍ദാര്‍ പറയുന്നു. ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് കുടുംബത്തിന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കാത്തിരുന്നത്. അയല്‍വാസികള്‍ നല്‍കിയിരുന്ന ഭക്ഷണം കൊണ്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. പിന്നീട് ഇത് ഇല്ലാതായപ്പോള്‍ ദാരിദ്ര്യം സഹിക്കാതെ യുവാവ് വിശന്ന് മരിക്കുകയായിരുന്നു.

English summary
A 28-year-old jobless Dalit man allegedly died of hunger in a village of Uttar Pradesh's Allahabad district on Sunday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X