അസമില്‍ റോഡപകടം, 30 മരണം
ഗുവാഹത്തി: അസമിലെ ബാര്‍പെറ്റ ജില്ലയിലെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 13 കുട്ടികളടക്കം 30 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ഗോ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് മിനി ബസ്സുകള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.
ട്രക്കിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചിട്ടുണ്ട്. പക്ഷേ, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ബാര്‍പെറ്റ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബൊംഗായ് ഗോണ്‍ സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ധുബ്രി ജില്ലയിലെ ഖോല്‍ഖോലി ഗ്രാമത്തിലെ തൊഴിലാളികളാണ്. ചിലര്‍ കുട്ടികളെയും കൂടെ കൂട്ടിയിരുന്നു. കാംരൂപ് ജില്ലയിലെ രംഗിയയിലുള്ള കളിമണ്‍ കമ്പനിയില്‍ ജോലിക്കായി പോകുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications