കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിനിടയിലേക്ക്‌ കടന്നു കയറി സംഘര്‍ഷത്തിന്‌ ശ്രമം; യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Google Oneindia Malayalam News

ന്യൂഡല്‍ഹി; ദില്ലി കര്‍ഷക സമരത്തിലേക്ക്‌‌ കടന്നുകയറി ,‌. ഡല്‍ഹി നോയ്‌ഡ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ്‌ സംഘര്‍ഷത്തിനുള്ള ശ്രമവുമായി യുവാവ്‌ കടന്നു വന്നത്‌. 28കാരനായ യുവാവിനെ പിന്നീട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

യുവാവിന്റെ പേര്‌ അമര്‍പാല്‍ എന്നാണെന്ന്‌ പൊലീസ്‌ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക്‌ കടന്നു ചെന്ന യുവാവ്‌ കര്‍ഷകരെ തീവവ്രവാദികള്‍ എന്ന്‌ അഭിസംബോധന ചെയ്യുകയും . കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക്‌ നല്ലതാണെന്നു പറയുകയും ചെയ്‌തുവെന്ന്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞു. അമര്‍പാലിനെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ ശേഷം നോയ്‌ഡയിലെ 20 പൊലീസ്‌ സ്റ്റേഷനിലേക്ക്‌ മാറ്റി. കഴിഞ്ഞ ഡിസംബര്‍ 1മുതല്‍ കര്‍ഷകര്‍ നോയ്‌ഡ ഡല്‍ഹി അതിര്‍ത്തിയിലെ ചില ബോര്‍ഡറില്‍ സമരം തുടരുകയാണ്‌.

farmer protest

തങ്ങള്‍ നേരത്തെ അമര്‍പാലിനെ ഇവിടെ കണ്ടിട്ടില്ലെന്നും. അമര്‍പാലിനൊപ്പം രണ്ട്‌ പേര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പൊലീസിനെ കണ്ടയുടന്‍ ഇവര്‍ കടന്നു കളഞ്ഞതായും പൊലീസ്‌ പറയുന്നു.
കാര്‍ഷിക ബില്ലില്‍ എന്താണ്‌ പ്രശ്‌നമുള്ളതെന്ന്‌ യുവാവ്‌ കര്‍ഷകരോട്‌ ചോദിച്ചാതായി ഭാരതീയ കിസാന്‍ യൂനിയന്‍-ഭാനു യോഗേഷ്‌ പ്രതാപ്‌ സിങ്‌ പറഞ്ഞു. കര്‍ഷക സമരം തകര്‍ക്കാന്‍ സരമവുമായെത്തിയ ഏതെങ്കിലും വിഭാഗത്തിന്റെ ഏജന്റാണോ അമര്‍പാല്‍ എന്ന്‌ സംശയമുള്ളതായും കര്‍ഷക യൂണിയന്‍ നേതാവ്‌ പറഞ്ഞു.

English summary
28year old young man barges agitation site, calls protesting farmers terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X