പകല്‍വെളിച്ചത്തില്‍ അടിച്ചോണ്ട് പോയത് 29 അടി ഉയരമുള്ള ടവര്‍.....നഷ്ടം ലക്ഷങ്ങള്‍
പട്ന: പലതരം മോഷണങ്ങളെക്കുറിച്ച് കേട്ടുകാണും. എന്നാൽ ഒരു ടവറുതന്നെ അടിച്ചോണ്ട് പോയ സംഭവം കേട്ടിട്ടുണ്ടോ. അതെ അതും പകൽവെളിച്ചത്തിൽ സംഭവം അറിയുന്നത് മാസങ്ങൾ കഴിഞ്ഞ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം.
ടെലികോം കമ്പനി ജീവനക്കാരെന്ന വ്യാജേന ആയിരുന്നു 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടിക്കുന്നത്. ബിഹാറിലെ പട്‌നയിലാണ് സംഭവം, വളരെ തിരക്കേറിയ പ്രദേശത്ത് സ്ഥാപിച്ച ടവറാണ് മോഷ്ടിച്ചത്. പിർബഹോർ പോലീസ് സ്റ്റേഷൻ പരിധിയിലെ സബ്‌സിബാഗ് പ്രദേശത്താണ് സംഭവം നടന്നത്. എന്നാൽ ഇതിനേക്കുറിച്ച് മാസങ്ങൾക്ക് ശേഷമാണ് കമ്പനി അറിയുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ ട്രാൻസ്മിഷൻ സിഗ്‌നൽ ഉപകരണങ്ങളുള്ള ടവർ
ടെലികോം കമ്പനിയുടെ സാങ്കേതിക വിദഗ്ധർ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി മൊബൈൽ ടവറുകളിൽ സർവേ നടത്തുന്ന സമയത്താണ് മൊബൈൽ ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷഹീൻ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാൻസ്മിഷൻ സിഗ്‌നൽ ഉപകരണങ്ങളുള്ള ടവർ സ്ഥാപിച്ചിരുന്നത്.

2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സർവെ അവസാനമായി നടന്നത്.
കവർച്ചക്കാർ ടവർ മോഷ്ടിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും വ്യാഴാഴ്ചയാണ് വാർത്ത പുറത്തുവരുന്നതെന്നുമാണ് പോലീസ് പറഞ്ഞു. 2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സർവെ അവസാനമായി നടന്നത്. അന്ന് ടവർ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.
എന്നാൽ ജനുവരി 16 നാണ് ടവർ കാണാനില്ലെന്ന് കാണിച്ച് ജിടിഎൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏരിയ മാനേജർ മൊഹമ്മദ് ഷാനവാസ് അൻവർ പരാതി നൽകിയതെന്നും പോലീസ് പറയുന്നു.

നാല് മാസം മുമ്പ് ചിലർ വന്ന് ടവർ പൊളിച്ചുമാറ്റിയതായി കെട്ടിട ഉടമസ്ഥൻ
2006ലാണ് പ്രദേശത്ത് എയർസെൽ കമ്പനിയുടെ ടവർ സ്ഥാപിച്ചത്, എന്നാൽ 2017ൽ ജിടിഎൽ കമ്പനിക്ക് ടവർ വിറ്റു. മൊബൈൽ ടവർ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടമയ്ക്ക് വാടക കമ്പനി നൽകിയിരുന്നില്ല. നാല് മാസം മുമ്പ് ചിലർ വന്ന് ടവർ പൊളിച്ചുമാറ്റിയതായി കെട്ടിട ഉടമസ്ഥൻ പറയുമ്പോഴാണ് കമ്പനിയും സംഭവം അറിഞ്ഞത്. ടവറിന് സാങ്കേതിക തകരാർ ഉണ്ടെന്നും പുതിയത് ഉടൻ സ്ഥാപിക്കുമെന്നും ടവർപൊളിച്ചുമാറ്റിയവർ പറഞ്ഞതായി കെട്ടിട ഉടമസ്ഥൻ പറയുന്നു. തങ്ങളുടെ ജീവനക്കാരൻ ടവർ നീക്കം ചെയ്തിട്ടില്ലെന്ന് കമ്പനിയും ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിൽ മുൻപും
അതേസമയം, ബിഹാറിൽ മുൻപും ഇത്തരത്തിലുള്ള മോഷങ്ങൾ നടന്നിട്ടുണ്ട്. 2022 ഏപ്രിലിൽ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന കള്ളന്മാർ പട്ടാപ്പകൽ 60 അടി നീളമുള്ള പാലം മുഴുവൻ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം, ബെഗുസരായ് ജില്ലയിലെ റെയിൽവേ യാർഡിലേക്ക് തുരങ്കമണ്ടായി ട്രെയിൻ എഞ്ചിൻ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഡിസംബറിൽ പട്നയിലെ മോഷ്ടാക്കൾ എച്ച്പിസിഎൽ ഓയിൽ ഡിപ്പോയിലേക്ക് പോവുകയായിരുന്ന ടാങ്കർ ട്രെയിനിൽ നിന്ന് എണ്ണ മോഷ്ടിച്ചിരുന്നു. ഏറ്റവും ഒടുgവിൽ പുറത്തുവന്നതാണ് ടവറിന്റെ മോഷണം












Click it and Unblock the Notifications