കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുന: സ്ഥാപിക്കും, വാട്സാപ്പും ഫേസ്ബുക്കും വീണ്ടും ബ്ലോക്ക്

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ ബോഡ്ബാൻഡ്, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനം. ശനിയാഴ്ച മുതൽ ചില നിയന്ത്രണങ്ങളോടെയാകും ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കുക. സർക്കാർ വെബ്സൈറ്റുകൾ, ബാങ്കിംഗ് സേവനങ്ങൾക്കായുള്ള വെബ്സൈറ്റുകൾ പോലെ വൈറ്റ് ലിസ്റ്റ് ചെയ്യപ്പെട്ട സൈറ്റുകൾ മാത്രമെ നിലവിൽ ഉപയോഗിക്കാനാകു. സോഷ്യൽ മീഡിയ സൈറ്റുകളും വാട്സാപ്പ് പോലുള്ള സേവനങ്ങളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം തുടരും.

 അഴിമതി കുറഞ്ഞ രാജ്യം; പട്ടികയില്‍ ഇന്ത്യയ്ക്ക് 80ാം സ്ഥാനം!! ഏറ്റവും താഴെ സൊമാലിയ അഴിമതി കുറഞ്ഞ രാജ്യം; പട്ടികയില്‍ ഇന്ത്യയ്ക്ക് 80ാം സ്ഥാനം!! ഏറ്റവും താഴെ സൊമാലിയ

താരതമ്യേന വേഗത കുറഞ്ഞ 2ജി സേവനങ്ങളാണ് ജമ്മു കശ്മീരിൽ ലഭ്യമാക്കുക. പോസ്റ്റ് പെയിഡ്, പ്രീ പെയ്ഡ് സിം കാർഡുകളിൽ ഡേറ്റാ സേവനങ്ങൾ ലഭ്യമാകും. നിയന്ത്രണങ്ങളിലെ ഇളവ് ജനുവരി 31ന് വീണ്ടും അവലോകനം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

kashmir

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഏകദേശം ആറുമാസങ്ങൾ പിന്നീടുമ്പോഴാണ് താഴ്വരയിലെ നിയന്ത്രണങ്ങൾക്ക് ഭാഗികമായെങ്കിലും ഇളവ് ലഭിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ സേവനങ്ങൾ പൂർണമായും റദ്ദാക്കുകയും പ്രധാന രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തത്.

ജനുവരി 14ന് ജമ്മുവിലെ പോസ്റ്റ് പെയിഡ് കണക്ഷനുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങിയിരുന്നു. ഹോട്ടലുകൾ, ആശുപത്രികൾ എന്നീ സ്ഥാപനങ്ങൾക്ക് ബ്രോഡ് ബാൻഡും, ഇന്റർനെററ് സേവനങ്ങളും നൽകിയിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. കശ്മീരിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവലോകനം ചെയ്യണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

English summary
2G internet services to be restored in Jammu kashmir with some restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X