കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3118 കോടിയുടെ പഴയ നോട്ട് നിക്ഷേപം; അമിത് ഷാക്കെതിരേയും അന്വേഷണം വേണം, പ്രക്ഷോഭത്തിനൊരുങ്ങി രാഹുല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വലുള്ള കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം. 2016 നവംബര്‍ 8 ന് ഇന്നത്തെ അര്‍ധരാത്രിയോടെ രാജ്യത്ത് നിലവിലുള്ള 1000,500 നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുന്നത്. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഈ തീരുമാനത്തെ കള്ളപണം തടയല്‍,വ്യാജ നോട്ടുകള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ പ്രധാന ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയും കേന്ദ്രസര്‍ക്കാറും പ്രതിരോധിച്ചത്. നോട്ട് നിരോധനകാലത്ത് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

സംസ്ഥാന ബിജെപി നേതാക്കളായിരുന്നു പ്രധാനമായും ഈ ആരോപണം ഉയര്‍ത്തിയിരുന്നത്. തുടര്‍ന്ന് കേരളത്തിലെ സഹകരണബാങ്കുകളിലെല്ലാം ആദായനികുതി വകുപ്പിന്റെ പരിശോധ നടന്നു. നോട്ട്‌നിരോധനത്തിന്റെ അലയൊലികളെല്ലാം കഴിഞ്ഞ് വര്‍ഷം രണ്ടാകാറായിരിക്കുന്നു. അപ്പോഴാണ് ഒരു വിവരാവകാശ രേഖ ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും വെല്ലുവിളി ഉയര്‍ത്തി പുറത്ത് വരുന്നത്. നോട്ട് നിരോധനകാലത്ത് ഏറ്റവുംകൂടുതല്‍ നിക്ഷേപം നടന്നത് അമിത് ഷാ ഡയറക്ടര്‍ ആയുള്ള ബാങ്കില്‍ ആണെന്നായിരുന്നു വിവരവാകാശ രേഖപ്രകാരം കണ്ടെത്താന്‍ കഴിഞ്ഞത്. ഈ സംഭവം ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന് ബിജെപിയെ അക്രമിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.

വിവരാവകാശ രേഖ

വിവരാവകാശ രേഖ

നോട്ട്‌നിരോധനം പ്രഖ്യാപിച്ച ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയകറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത് 745.59 കോടിരൂപയായിരുന്നെന്നാണ് വിവരാവകാശ രേഖപ്രകാരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്ന രാജ്യത്തെ സഹകരണ ബാങ്കും ഇതുതന്നെ.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടുന്ന ദിനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടികളും എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് കേരളത്തിലടക്കമുള്ള സഹകരണസ്ഥാപനങ്ങളുടെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള തീരുമാനങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്.

കോടികള്‍

കോടികള്‍

നോട്ട് നിരോധനത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ നവംബര്‍ 14 നാണ് സഹകരണബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിന് മുമ്പ് തന്നെ അഹമ്മദാബാദിലെ ബാങ്കില്‍ കോടികളുടെ നിക്ഷേപം നടന്നു കഴിഞ്ഞിരുന്നു. സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേരളത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

സഹകരം ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ന്യായീകരണം ഉയര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാലിപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഡയറക്ടറായുള്ള ബാങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നു എന്നുള്ള വിവരം പുറത്ത് വന്നത് ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നതായിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

വിഷയത്തില്‍ ബിജെപിക്കെതിരെ ദേശീയവ്യാപകമായി പ്രക്ഷോഭം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു കഴിഞ്ഞു. കള്ളപ്പണക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടു മോദി ആസൂത്രണം ചെയ്ത നാടകമാണ് നോട്ട് നിരോധനം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഓന്നാംസമ്മാനം

ഓന്നാംസമ്മാനം

പഴയനോട്ടുകള്‍ പുതുതാക്കി മാറ്റുന്നതില്‍ ഓന്നാംസമ്മാനം നേടിയ ബാങ്കിന്റെ ഡയറക്ടറായതില്‍ അമിത്ഷായെ അഭിനന്ദിക്കുന്നു എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസ രൂപേണയുള്ള ട്വീറ്റ്. നോട്ട് അസാധുവാക്കലിലൂടെ ജീവിതം തര്‍ന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത താങ്കളുടെ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

പ്രധാനമന്ത്രി

പ്രധാനമന്ത്രി

അമിത് ഷാക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ മോദി തട്ടിപ്പുകാര്‍ക്ക് കൂട്ട് നിന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല ആരോപിച്ചു.

3118 കോടി

3118 കോടി

ഗുജറാത്തിലെ 11 ജില്ലാ സഹകരണ ബാങ്കുകളില്‍ നോട്ട്‌നിരോധന കാലത്ത് നിക്ഷേപിക്കപ്പെട്ടത് 3118 കോടിയുടെ പഴയ നോട്ടുകളാണ് ഇവയെല്ലാം ബിജെപി നേതൃത്വത്തിലുള്ള ബാങ്കുകളാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നുത് അമിത്ഷാ ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍ ആണെന്നാണ്. 2000 ത്തില്‍ അമിത് ഷാ ബാങ്ക് ചെയര്‍മാനുമായിരുന്നു.

തോമസ് ഐസക്ക്

തോമസ് ഐസക്ക്

സംഭവത്തില്‍ അമിത്ഷാക്കും ബിജെപ്പിക്കുമെതിരെ വിമര്‍ശനവുമായി കേരള ധനമന്ത്രി തോമസ് ഐസക്കും രംഗത്ത് എത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ബിജെപി പഠിച്ച് പണി പതിനെട്ടും നോക്കി. എന്നാല്‍ ഇപ്പോള്‍ ബിജെപി നോതാവ് തന്നെ പെട്ടിരിക്കുന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

English summary
Rs 3,118 crore deposited in 11 Gujarat banks linked to Amit Shah, BJP after DeMo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X