കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 24 മണിക്കൂറിൽ 3.29 ലക്ഷം പേർക്ക് കൊവിഡ്: 3,876 കൊവിഡ് മരണങ്ങൾ, കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.29 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 2,49,992 ലേക്കും എത്തിയിട്ടുണ്ട്. 3,876 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.

"മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നതെന്താണെന്നറിയുമോ മി. ഗോവിന്ദമേനോൻ"

51.38 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. തിങ്കളാഴ്ച മുംബൈയിൽ പുതിയ 1,794 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം കഴിഞ്ഞ മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസുകളാണിത്. മഹാരാഷ്ട്രയ്ക്ക് ശേഷം കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

coronavirus46-15

കർണാടകയിൽ തിങ്കളാഴ്ച 39,305 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മൊത്തം കേസ് ലോഡ് 19.73 ലക്ഷത്തിലധികമാണ്. 596 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 19,372 ആയി. ബെംഗളൂരുവിൽ മാത്രം 16,747 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 4,000 ഓളം കേസുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,651 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം പുതിയ കേസുകളിൽ കുറവ് സംഭവിച്ചിട്ടുണ്ട്.

Recommended Video

cmsvideo
അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് കേരളം നിര്‍ത്തി | Oneindia Malayalam

കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 65 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേ സമയം സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് ചികിത്സാ നിരക്ക് സംസ്ഥാന സർക്കാർ നിയന്ത്രിക്കുകയും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 28,978 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 232 രോഗികൾ മരണമടയുകയും ചെയ്കിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത 7,149 കേസുകളും ചെന്നൈയിൽ നിന്നാണ്.

English summary
3.29 Lakh Fresh Covid Cases In India, 3,876 Deaths In 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X