കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ ഉത്തർ പ്രദേശിന് സ്വർണ ലോട്ടറി! 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി! യുപി കുതിക്കും

Google Oneindia Malayalam News

ലഖ്‌നൗ: 31000 രൂപയും കടന്ന് രാജ്യത്ത് സ്വര്‍ണ വില റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. അതിനിടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിന് സ്വര്‍ണ ലോട്ടറി അടിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന, ടണ്‍ കണക്കിന് വരുന്ന സ്വര്‍ണഖനിയാണ് ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഖനനത്തിനൊടുവിലാണ് വന്‍ സ്വര്‍ണശേഖരമുളള രണ്ട് ഖനികള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്വര്‍ണശേഖരം ഇന്ത്യയിലെ കരുതല്‍ സ്വര്‍ണശേഖരത്തിന്റെ അഞ്ചിരട്ടിയോളം വരും എന്നതാണ് ഞെട്ടിക്കുന്നത്. ഉത്തര്‍ പ്രദേശിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പ് ഈ കണ്ടെത്തല്‍ മൂലമുണ്ടാകും.

ഭീമൻ സ്വർണ ശേഖരം

ഭീമൻ സ്വർണ ശേഖരം

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരം 626 ടണ്‍ ആണ്. ഉത്തര്‍ പ്രദേശിലെ രണ്ട് ഖനികളില്‍ നിന്നും കണ്ടെത്തിയത് ഇതിന്റെ അഞ്ചിരട്ടി വരുമെന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാം അതെത്ര മാത്രം ഭീമന്‍ സ്വര്‍ണശേഖരം ആണെന്ന്. രണ്ട് ഖനികളിലുമായി 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വർഷങ്ങൾ നീണ്ട ഖനനം

വർഷങ്ങൾ നീണ്ട ഖനനം

ആദിവാസി വിഭാഗങ്ങള്‍ കൂടുതലുളള സോന്‍ഭദ്ര ജില്ലയിലെ സോന്‍ പഹാഡിയിലും ഹര്‍ദിയിലുമാണ് സ്വര്‍ണഖനികള്‍.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഖനനത്തിന് നേതൃത്വം നല്‍കിയത്. 1992 മുതല്‍ ഈ പ്രദേശത്ത് സ്വര്‍ണ നിക്ഷേപം കണ്ടെത്തുന്നതിനായി ഖനനം നടന്ന് വരികയായിരുന്നു. അതിന് മുന്‍പ് ബ്രിട്ടീഷ് ഭരണ കാലത്തും സോന്‍ഭദ്രയില്‍ സ്വര്‍ണം തേടിയുളള അന്വേഷണങ്ങള്‍ നടന്നിരുന്നു.

12 ലക്ഷം കോടി

12 ലക്ഷം കോടി

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും ഉത്തര്‍ പ്രദേശിലെ ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആന്‍ഡ് മൈനിംഗിന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം സോന്‍ പഹാഡിയില്‍ 2943.6 ടണ്ണിന്റെയും ഹര്‍ദി ഗ്രാമത്തില്‍ 646.16 ടണ്ണിന്റെയും സ്വര്‍ണ ശേഖരമാണ് ഉളളത്. ഈ സ്വര്‍ണ നിക്ഷേപം 12 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ്.

108 ഹെക്ടര്‍ പ്രദേശം

108 ഹെക്ടര്‍ പ്രദേശം

സ്വര്‍ണശേഖരം ഉണ്ടെന്ന് കരുതുന്ന പാറ 108 ഹെക്ടര്‍ പ്രദേശത്തായി പരന്ന് കിടക്കുകയാണ്. 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയും സ്വര്‍ണപാറയ്ക്ക് ഉണ്ടെന്ന് ഖനനത്തിന്റെ ചുമതല വഹിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ ഡോ. പൃഥ്വി ഷാ പറയുന്നു. ഡോ. ഷായുടെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് സോന്‍ഭദ്രയിലെ സ്വര്‍ണ ഖനനത്തിന് പിന്നില്‍.

ഖനികള്‍ പാട്ടത്തിന് നല്‍കും

ഖനികള്‍ പാട്ടത്തിന് നല്‍കും

സോന്‍ഭദ്ര ജില്ലയുടെ ചുമതലയുളള മൈനിംഗ് ഓഫീസര്‍ വിജയ് കുമാര്‍ മൗര്യയുടെ നേതൃത്വത്തിലുളള 9 അംഗ സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തി. ഖനികള്‍ കണ്ടെത്തിയ പ്രദേശങ്ങള്‍ അതിര്‍ത്തി കെട്ടി തിരിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. പ്രദേശം അതിര്‍ത്തി കെട്ടി തിരിച്ചതിന് ശേഷം ഖനികള്‍ പാട്ടത്തിന് നല്‍കാനാണ് തീരുമാനം.

കൂടുതൽ പരിശോധനകൾ

കൂടുതൽ പരിശോധനകൾ

ഇ-ടെന്‍ഡറിംഗ് വഴി ലേലം നടത്തിയാണ് ഖനികള്‍ പാട്ടത്തിന് നല്‍കുക. സ്വര്‍ണം കൂടാതെ മറ്റ് ചില ധാതുക്കള്‍ കൂടി ഈ പ്രദേശുളളതായി കരുതുന്നുണ്ട്. യുറേനിയം അടക്കമുളള ധാതുക്കള്‍ കണ്ടെത്താനായി ഈ പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തും. യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി സോന്‍ഭദ്രയില്‍ കഴിഞ്ഞ 15 ദിവസങ്ങളായി ആകാശ നിരീക്ഷണം നടത്തി വരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തർ പ്രദേശിന് നേട്ടം

ഉത്തർ പ്രദേശിന് നേട്ടം

സ്വര്‍ണ ഖനികള്‍ കണ്ടെത്തിയത് യോഗിയുടെ ഉത്തര്‍ പ്രദേശിന് വന്‍ നേട്ടമാണ്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ വലിയ മാറ്റം വരുത്താന്‍ ഇത് സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല സംസ്ഥാനത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഈ സ്വര്‍ണ ഖനികളുടെ കണ്ടെത്തല്‍ സഹായിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും യുപിക്ക് സ്വര്‍ണ ലോട്ടറി തന്നെയാണ് അടിച്ചിരിക്കുന്നതെന്നതില്‍ സംശയമില്ല.

English summary
3,500 tonnes gold deposits discovered in in Sonbhadra district of Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X