കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 3.97 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കണക്കുകള്‍ പുറത്ത് വിട്ടത് ഇടക്കാല ബജറ്റിനിടെ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയുടെ കണക്കുകള്‍ നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓഫ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 2018 19 കാലയളവില്‍ ഇന്ത്യയില്‍ 3.79 ലക്ഷം തൊഴിലവസരങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന് കീഴില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.

<strong>ട്രാക്ക് സ്യൂട്ടിൽ അഴുകിയ മൃതദേഹം... മദ്യക്കുപ്പി, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍! ആ 'വില്ലൻ' മരിച്ചത്</strong>ട്രാക്ക് സ്യൂട്ടിൽ അഴുകിയ മൃതദേഹം... മദ്യക്കുപ്പി, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍! ആ 'വില്ലൻ' മരിച്ചത്

2019 -2020 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള തൊഴിലവസരങ്ങളുടെ എണ്ണം പുറത്ത് വിട്ടത്. 2017നും 2019നും ഇടയില്‍ 3.97 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2017-18 കാലയളവില്‍ 2,51,279 തൊഴിലവസരങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുണ്ടായിട്ടുണ്ട്. ഇത് 2019 മാര്‍ച്ചില്‍ 36,15,770 അവസരങ്ങളിലേക്കെത്തിക്കുകയാണ്. ധനകാര്യമന്ത്രി പീയുഷ് ഗോയല്‍ ഇടക്കാല ബജറ്റില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

Piyush Goyal

ഇതോടെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ഉന്നയിക്കുന്ന തൊഴിലില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് തിടാനാകുമെന്നാണ് എന്‍ഡിഎ കരുതുന്നത്. പ്രസിഡന്‍റിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടിയായി പ്രസംഗിക്കവെയാണ് പ്രൊവിഡന്‍റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, ഇന്‍കം ടാക്‌സിങ് ഫയലിങ്, എന്നീ മേഖലകളില്‍ സംഘടിത അസംഘടിത മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്.

റെയില്‍വേ മന്ത്രാലയം,പോലീസ് സേന, ഡയറക്ട് ആന്റ് ഇന്‍ഡയറക്ട് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായത്. ബജറ്റ് രേഖയില്‍ മേഖലകള്‍ തിരിച്ചുള്ള തൊഴിലവസരങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ആദ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ 98,999 തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് വകുപ്പില്‍ 79,353 തൊഴിലവസരങ്ങളും ഉണ്ടാകും.

ഇതോടെ പോലീസിന്റെ നിലവിലുള്ള സേന 10,52,351 ആണ് 2017 മാര്‍ച്ചില്‍ ഉള്ള കണക്ക്. ഡയറക്ട് ടാക്‌സ് വകുപ്പില്‍ 29,935 തൊഴിലവസരങ്ങളുടെ വര്‍ധനവാണ് ഉണ്ടായത്. സിവില്‍ എവിയേഷന്‍ വിഭാഗത്തില്‍ 2363 പേര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. അടുത്ത മാസത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ 11,877 പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
3.79 lakh employment created in India says Finance minister Piyush Goyal in a report in interim budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X