ബാലികയെ പീഡിപ്പിച്ച സൈനികര്‍ പിടിയില്‍
ഹൈദരാബാദ്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നു സൈനികരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി സെക്കന്തരാബാദിലെ മഹേന്ദ്രഹില്‍സിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയെ തുരത്തിയാണ് മൂന്നുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ നഗരത്തില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ 19ന് തെല്ലാപൂരില്‍ വെച്ച് കാബ് ഡ്രൈവര്‍ 22കാരിയായ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചിരുന്നു.
ആര്‍മി ഓര്‍ഡന്‍സ് കോര്‍പ്‌സ്(എഒസി) പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരാണ് പിടിയിലായത്. ബഹാദൂര്‍(28), തപസ് മെയ്തി(29), സുലാന്‍ നര്‍സാരി(23) എന്നിവരാണ് പിടിയിലായത്. തുക്കാരാം ഗേറ്റ് കോളനിയില്‍ നിന്നുള്ള പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ കൂട്ടുകാരനായ പതിനെട്ടുകാര്‍ അംബേദ്കര്‍ നഗറില്‍ ബികോമിനു പഠിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രസന്ദര്‍ശനത്തിനുശേഷം ഇരുവരും ദീപാവലി വെടിക്കെട്ട് കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്നു.

മദ്യപിക്കാന്‍ വേണ്ടിയാണ് മൂന്നു പേരും ഇവിടെയെത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ നാട്ടുകാരെയും കൂട്ടിയെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാല്‍മുട്ടിനും തോളെല്ലിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications