സര്‍ക്കാര്‍ ആശുപത്രി ഇരുട്ടിയാലത് 11 മണിക്കൂര്‍, ഓക്സിജന്‍ കിട്ടാതെ മരിച്ചത് 3 നവജാത ശിശുക്കൾ
ഭോപാല്‍: മധ്യപ്രദേശിലെ ബലഗാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 11 മണിക്കൂര്‍ വൈദ്യുതി ബന്ധം തകരാറിലായത് മൂന്ന് നവജാത ശിശുക്കളുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായി. ഐസിയുവില്‍ കഴിയുന്ന മൂന്ന് കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്.
ഞായറാഴ്ച രാത്രി 7 മണിക്ക് നഷ്ടപ്പെട്ട വൈദ്യുതി ബന്ധം തിങ്കളാഴ്ച രാവിലെ 6 മണിയ്ക്കാണ് പുനസ്ഥാപിച്ചത്. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടായിരുന്നിട്ടും എന്തുക്കൊണ്ടാണ് അത് പ്രവര്ത്തിപ്പിക്കാഞ്ഞത് എന്ന് വ്യക്തമല്ല. മരിച്ച കുട്ടികളുടെ മൃതദേഹം രാവിലെ രക്ഷിതാക്കള്‍ക്ക് കൈമാറി ഉടന്‍ ആശുപത്രി വിട്ട് പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ബലഗാത് ജില്ലയില്‍ പ്രസവാനന്തര ചികിത്സകള്‍ക്ക് ഏറ്റവും നല്ല ആശുപത്രിയായി സര്‍ക്കാര്‍ ആശുപത്രിയെ സ്റ്റേറ്റ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് അടുത്ത ദിവസത്തിലായിരുന്നു അപ്രതീക്ഷിതമായ സംഭവമുണ്ടായത്. 11 മണിക്കൂര്‍ നീണ്ടുനിന്ന പവര്‍കട്ടിന് കാരണം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
കുട്ടികള്‍ മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചല്ലെന്നും അസ്ഫിക്സിയ ബാധിച്ച് അഡ്മിറ്റ് ചെയ്ത കുട്ടികളാണ് മരിച്ചത് എന്നും പറയുന്നു. ഓക്സിജന്‍ കിട്ടാതെ വരുന്ന ഈ കുട്ടികള്‍ക്ക് കൃത്രിമ ഓക്സിജനാണ് നല്‍കുന്നത്. വൈദ്യുതി ഇല്ലാതായതോടെ ഓക്സിജന്‍ ലഭിക്കാതെ വന്നപ്പോഴാണ് കുട്ടികള്‍ മരിച്ചത് എന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു സ്റ്റാഫ് പറയുന്നു.
മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഒരാഴ്ച മുമ്പാണ് ഐസിയുവില്‍ കഴിയുന്ന നവജാത ശിശു തെരുവ് പട്ടിയുടെ ആക്രമണമേറ്റ് മരിച്ചത്. ജൂലൈ 24 ന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പവര്‍ കട്ടിനെ തുടര്‍ന്ന് 21 രോഗികള്‍ മരിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications