കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ഞെത്തുന്ന ട്രെയിനോടൊപ്പം ഒരു സെൽഫി; കുട്ടികൾക്ക് ദാരുണാന്ത്യം, ശരീരം ഛിന്നഭിന്നമായി

ട്രെയിൽ തട്ടി പാളത്തിൽ വീണ യുവാക്കളുടെ മേൽ തീവണ്ടി കയറി ഇറങ്ങുകയായിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ബംഗളൂരു: ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. ബംഗളൂരുവിന് സമീപം ബിഡാദിയിലാണ് സംഭവം നടന്നത്. ട്രെയിൽ തട്ടി പാളത്തിൽ വീണ യുവാക്കളുടെ മേൽ തീവണ്ടി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം ഛിന്നഭിന്നമായി.

selfee

തീവണ്ടി അടുത്തെത്തുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒരു ചലഞ്ചിന്റെ ഭാഗമായാണ് കുട്ടികൾ ഈ സാഹസത്തിന് മുതിർന്നത്. കുതിച്ചു വരുന്ന തീവണ്ടിയുടെ എത്ര അടുത്തു നിന്ന് സെൽഫി എടുക്കാൻ‌ കഴിയുമെന്നായിരുന്നു കുട്ടികളുടെ ചലഞ്ച്.എന്നാൽ ട്രെയിന്‍ അടുത്തെത്തിയിട്ടും ഇവർ ട്രാക്കില്‍നിന്ന് മാറിയില്ല.

കസബിനെ തുക്കിലേറ്റിയത് മറക്കാനാവത്ത സംഭവം; മുകളിൽ നിന്ന് സമ്മർദം, വെളിപ്പെടുത്തലുമായി മുൻ ജയിൽ ഐജികസബിനെ തുക്കിലേറ്റിയത് മറക്കാനാവത്ത സംഭവം; മുകളിൽ നിന്ന് സമ്മർദം, വെളിപ്പെടുത്തലുമായി മുൻ ജയിൽ ഐജി

കഴിഞ്ഞ ആഴ്ചയായിരുന്നു ബംഗളൂരുവിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒപ്പമുള്ള വിദ്യാര്‍ഥി മുങ്ങിമരിച്ചത്. 17 വയസ്സുള്ള വിശ്വാസ് എന്ന വിദ്യാര്‍ഥിയാണ് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് മറ്റു വിദ്യാര്‍ഥികള്‍ അറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്

English summary
Three boys from Bengaluru were run over by a train this morning in Bidadi, around 30 km from the Karnataka capital. The police are investigating whether they were taking selfies and failed to judge how close they were to the oncoming train.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X