കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി; എന്‍പിപി പിന്തുണ പിന്‍വലിച്ചു, മണിപ്പൂര്‍ സര്‍ക്കാര്‍ വീഴും

  • By Desk
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചു. തൊട്ടുപിന്നാലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മറ്റു ചില കക്ഷികളും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.

Recommended Video

cmsvideo
Trouble for BJP-led government in Manipur | Oneindia Malayalam

ഇതോടെ ബൈറണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. ഇവര്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട. കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ കരുനീക്കം ആരംഭിച്ചു. ഗവര്‍ണറെ കാണാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

രാജിവച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജിവച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയുടെ മൂന്ന് എംഎല്‍എമാരാണ് രാജിവച്ചത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മറ്റു ആറ് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് നല്‍കിവന്നിരുന്ന പിന്തുണ പിന്‍വലിച്ചു. ഇതോടെ ബൈറന്‍ സിങ് നേതൃത്വം നല്‍കുന്ന മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.

മന്ത്രിമാരടക്കം കളംമാറി

മന്ത്രിമാരടക്കം കളംമാറി

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ബിജെപി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. എന്‍പിപിക്ക് നാല് എംഎല്‍എമാരുണ്ട്. ഇതില്‍ മൂന്ന് പേര്‍ മന്ത്രിമാരാണ്. ഒരാള്‍ ഉപമുഖ്യമന്ത്രിയും. കൂടാതെ മണിപ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എയും ഒരു സ്വതന്ത്രനും ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. ഇവരും പിന്‍മാറി. എല്ലാവരും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും.

ബിജെപി സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമായി

ബിജെപി സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമായി

60 അംഗ നിയമസഭയാണ് മണിപ്പൂരില്‍. ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതോടെ അയോഗ്യനാക്കിയിരിക്കുകയാണ്. നിലവില്‍ 59 അംഗങ്ങളാണ് സഭയില്‍. 30 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മണിപ്പൂരില്‍ ഭരണം നടത്താം. ഈ സാഹചര്യത്തിലാണ് ഒമ്പത് എംഎല്‍എമാര്‍ കളംമാറിയത്.

 കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചേക്കും

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചേക്കും

മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് 24 അംഗങ്ങളുണ്ട്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 27 ആയി എന്നാണ് ഇബോബി സിങിന്റെ വാദം.

വലിയ കക്ഷി കോണ്‍ഗ്രസ്

വലിയ കക്ഷി കോണ്‍ഗ്രസ്

2017ലാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരുന്നു. 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കവെയാണ് രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ബിജെപി മറ്റു ചില കക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്.

ബിജെപി അധികാരത്തിലേറിയത് ഇങ്ങനെ

ബിജെപി അധികാരത്തിലേറിയത് ഇങ്ങനെ

ബിജെപിക്ക് 21 എംഎല്‍എമാരാണുണ്ടായിരുന്നത്. എന്നാല്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കുകയും എന്‍പിപി, എന്‍പിഎഫ്, എല്‍ജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവര്‍ പിന്തുണയ്ക്കുകയും കൂടി ചെയ്തതോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. അന്ന് നടന്ന സംഭവങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്റെ പ്രതികാരം കൂടിയാണിപ്പോള്‍.

കോണ്‍ഗ്രസിന്റെ നിയമ നടപടി

കോണ്‍ഗ്രസിന്റെ നിയമ നടപടി

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാര്‍ 2017ല്‍ ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. ബിജെപി വിശ്വാസ വോട്ട് നേടിയതോടെ എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടി ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തീരുമാനമാകും വരെയാണ് വിലക്ക്.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്ന മുഴുവന്‍ എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സ്പീക്കര്‍ വൈ കെംചന്ദ് സിങാണ് അന്തിമ തീരുമാനം എടുക്കുക. അതുവരെ വിമതര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

വിമതന് മന്ത്രി പദവി നഷ്ടമായി

വിമതന് മന്ത്രി പദവി നഷ്ടമായി

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിപദവി ലഭിച്ച തൗനാവോജാം ശ്യാംകുമാറിനെതിരെ അടുത്തിടെ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. ഇദ്ദേഹത്തിന് മന്ത്രിപദവിയും നഷ്ടമായിരുന്നു. മണിപ്പൂരില്‍ ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ വിമതര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ല. കാരണം സഭയില്‍ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.

മറ്റു കക്ഷികളുടെ ശക്തി

മറ്റു കക്ഷികളുടെ ശക്തി

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 21 സീറ്റാണുണ്ടായിരുന്നത്. ഭരണം പിടിക്കാന്‍ ഇനിയും 11 സീറ്റുകള്‍ വേണമായിരുന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ 4 അംഗങ്ങള്‍, നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് അംഗങ്ങള്‍, ലോക് ജനശക്തി പാര്‍ട്ടിയുടെ ഒരംഗം എന്നിവരുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. തൃണമൂലും സ്വതന്ത്രനും പുറത്ത് നിന്ന് പിന്തുണച്ചു.

ഇപ്പോഴത്തെ ചിത്രം

ഇപ്പോഴത്തെ ചിത്രം

ഈ വേളയില്‍ തന്നെയാണ് ശ്യാം കുമാറും മറ്റു ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നു. ഇവര്‍ ബിജെപി നേതാവ് ബൈറന്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കി. ശ്യാംകുമാറിന്റെ മന്ത്രിപദവി തെറിച്ചതിന് പിന്നാലെ മറ്റു ഏഴ് വിമതരുടെ രാഷ്ട്രീയ ഭാവിയും തുലാസിയാരിക്കുന്നത്. ഇതിനിടെയാണ് ബിജെപിക്കുള്ള ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

ഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടുംഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടും

English summary
3 BJP MLAs resign, NPP withdraws support; BJP led Manipur government will fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X