Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലെ നദിയില്‍ നിന്നും 3 മൃതദേങ്ങള്‍ കണ്ടെത്തി; മെയ്തെയ് കുടുംബത്തിലെ അം​ഗങ്ങളെന്ന് സംശയം

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്ന് ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കുക്കി വിഭാ​ഗം തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ അം​ഗങ്ങളാണ് ഇവരെന്നാണ് സംശയം. ബരാക്ക് ന​ദിയിൽ ഒഴുകി നടന്നിരുന്ന മൃതദേഹങ്ങൾ മണിപ്പൂർ‌ പോലീസ് ആണ് കണ്ടെത്തിയത്.

മൃതദേ​ഹങ്ങൾ അസമിലെ സിൽചാറിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മോർ‌ച്ചറിയുമായി ബന്ധപ്പെട്ട വ‍ൃത്തങ്ങൾ അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ജിരിബാമിൽ നിന്ന് 50 കിലോ മീറ്റർ അകലെയുള്ള സിൽച്ചാൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് ( എസ് എം എച്ച് സി ) മോർച്ചറി.

manipur

വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിച്ചു. തിങ്കളാഴ്ച ബന്ദികളാക്കിയവരിൽ കൈക്കുഞ്ഞും രണ്ടര വയസ്സുള്ള കുട്ടിയും ഉൾ‌പ്പെടുന്നു. എല്ലാവരും മെയ്തെയ് വിഭാ​ഗത്തിൽ പെട്ടവരാണ്. ജിരിബാമിലെ ബൊക്കോബേര പരിസരത്ത് നിന്ന് കുക്കികൾ എന്ന് സംശയിക്കുന്നവരാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിവരം.

തന്റെ കുടുംബത്തെ ബന്ദികളാക്കിയ സംഘം ഏതാണെങ്കിലും അവരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതാ സംസ്ഥാന സർക്കാരിലെ ജീവനക്കാരനായ ലൈഷാറാം ഹീറോജിത്ത് അഭ്യർത്ഥിച്ചിരുന്നു. ആയുധധാരികളായ ആളുകൾ അവരെ ബോട്ടിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതായി ഭാര്യയുടെ സുഹൃത്ത് പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു.

തിങ്കളാഴ്ച ബോറോബെക്രയിൽ വെടിവെപ്പും തീവെപ്പും ഉണ്ടായപ്പോൾ ഭാര്യ തന്നെ ഫോൺ ചെയ്തിരുന്നുവെന്ന് ഹീറോജിത് എൻഡിടിവിയോട് പറഞ്ഞു. കോൾ വിച്ഛേദിക്കപ്പെട്ടെന്നും തിരികെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. " അവൾ ഫോണിൽ കരയുകയായിരുന്നു. ആയുധധാരികളായ ധാരാളം ആളുകൾ തങ്ങളെ വളഞ്ഞിട്ടുണ്ടെന്ന് അവൾ പറഞ്ഞു. കോൾ വിച്ഛേദിക്കപ്പെട്ടു. അതിന് ശേഷം ഞാൻ അവളെ തിരിച്ച് വിളിച്ചു.

പക്ഷേ ഫോൺ സ്വിച്ച് ഓഫായിരുന്നു. അമ്മായിയമ്മയുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അവരെ കണ്ടെത്താനായി ഒരുപാട് നേരം തിരഞ്ഞു. അവരെ ഒരു ബോട്ടിൽ കൊണ്ടുപോകുന്നതായി കണ്ടെന്ന് ഭാര്യയുടെ സുഹൃത്ത് പറഞ്ഞു," അദ്ദേഹം പറഞ്ഞു.

അതേ സമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർ വില്ലേജ് വളണ്ടിയർമാരാണെന്ന് കുക്കി ​ഗോത്ര വർ​ഗക്കാർ അവകാശപ്പെട്ടിരുന്നു. സി ആർ പി എഫും പോലീസ് വൃത്തങ്ങളും ഇത് നിഷേധിച്ചിരുന്നു. ഏറ്റുമുട്ടൽ‌ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയതാഇ സുരക്ഷേ സേന പറഞ്ഞിരുന്നു. എകെ, ഇൻസാസ് ആക്രമണ റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ​ഗ്രനേഡ് ലോഞ്ചറും കണ്ടെത്തിയതായും അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+