കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ രക്ഷപ്പെട്ടത് മൂന്ന് ബസുകളിലായി: എട്ട് മണിക്കൂര്‍ നീണ്ട യാത്ര, പിന്നില്‍ ശിവകുമാര്‍!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ വെള്ളിയാഴ്ച രാത്രി നടന്നത് നാടകീയ നീക്കങ്ങള്‍. വ്യാഴാഴ്ച രാത്രി 12.15 ഓടെയാണ് ബെംഗളൂരുവില്‍ നിന്ന് 116 എംഎല്‍എമാരുമായി രണ്ട് ബസുകള്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഉള്‍പ്പെടെ 116 എംഎല്‍എമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു മണിക്കൂറിന് ശേഷമാണ് ചില എംഎല്‍എമാരെ മൂന്നാമതൊരു ബസിലേക്ക് മാറ്റിയത്. കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി സ്ലീപ്പര്‍ ബസാണ് ഇതിനായി ഒരുക്കിയിരുന്നത്.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെയാണ് ഹൈദരാബാദിലെത്തിയത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളും ഇതിനകം പുറത്തുവന്നിരുന്നു. തെലങ്കാനാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉത്തം കുമാര്‍ റെഡ്ഡിയും ഹോട്ടലില്‍ എത്തിയിട്ടുണ്ട്.

 പ്രലോഭനങ്ങളും ഭീഷണികളും ഭയന്ന്

പ്രലോഭനങ്ങളും ഭീഷണികളും ഭയന്ന്


ബിജെപിയുടെ ഭീഷണിയ്ക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങുമെന്ന് കരുതിയാണ് കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് മാറ്റിയിട്ടുള്ളത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി ബെംഗളൂരുവിന് പുറത്തേക്ക് എംഎല്‍എെമാരെ എത്തിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം നീക്കം നടത്തിയത്. എന്നാല്‍ പിന്നീട് അര്‍ദ്ധരാത്രിയോടെ പദ്ധതികള്‍ മാറ്റുകയായിരുന്നു. ഡിജിസിഎ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതുകൊണ്ട് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയെന്നായികരുന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്.

 ഹൈദരാബാദിലേക്ക് കടത്തി

ഹൈദരാബാദിലേക്ക് കടത്തി

രാത്രി 11.30ഓടെ ചാര്‍ട്ടേര്‍‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു കോണ്‍- ജെഡിഎസ് സഖ്യം പദ്ധതി മാറ്റിയത്. തുടര്‍ന്നാണ് ഡികെ ശിവകുമാര്‍ എംഎല്‍എമാരെ കര്‍ണാടകത്തിന് പുറത്തെത്തിക്കാന്‍ ബസുകള്‍ ഒരുക്കിയത്. ബെംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ നിന്നാണ് എംഎല്‍എമാരുമായി ബസ് പുറപ്പെട്ടത്. വെള്ളം ഭക്ഷണം, കമ്പിളികള്‍ ഉറങ്ങാനുള്ള സൗകര്യം എന്നിവ ബസില്‍ ഒരുക്കിയിരുന്നു. 500 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂറുകൊണ്ട് സഞ്ചരിച്ചാണ് സംഘം ഹൈദരാബാദിലെത്തിയത്. പുലര്‍ച്ചെ അ‍ഞ്ച് മണിയോടെ ടീ ബ്രേക്ക് അനുവദിച്ചതായി കോണ്‍ഗ്രസ് നേതാവ് മധു ഗൗഡ് യാഷി പറയുന്നു. എന്നാല്‍ ഡിജിസിഎ അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു.

 സത്യപ്രതിജ്ഞയും വിവാദങ്ങളും

സത്യപ്രതിജ്ഞയും വിവാദങ്ങളും


ബിജെപിയുടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കര്‍ണാകട രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് മാറ്റിയത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന സുപ്രീം കോടതി നടപടികള്‍ക്ക് പിന്നാലെയായിരുന്നു യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വിട്ടുനിന്ന ചടങ്ങില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിപക്ഷത്തിലെത്താന്‍ ബിജെപിക്ക് എട്ട് എംഎല്‍എമാരുടെ അഭാവമുള്ള സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നത് പാര്‍ട്ടിക്കും വെല്ലുവിളിയാണ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചുവരികയാണ്.

വ്യാജ വാര്‍ത്തയെന്ന് മന്ത്രി

വ്യാജ വാര്‍ത്തയെന്ന് മന്ത്രി

ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും പുറത്തുവന്നത് വ്യാജവാര്‍ത്തയാണെന്നുമാണ് ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതിയുണ്ടെങ്കില്‍ വിമാനനങ്ങള്‍ക്ക് സ്വതന്ത്രമായി പറക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി വ്യക്തമാക്കി.

English summary
Two buses started from Bengaluru around 12.15 am on Thursday night and zoomed down the highway in scenes straight out of a thriller. On board were around 116 Karnataka lawmakers - from the Congress and Janata Dal Secular (JDS) - being driven to Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X