അപമാനശ്രമം;റെയില്‍വേ ജീവനക്കാര്‍ പിടിയില്‍

36 കാരിയായ സ്‌കൂള്‍ ടീച്ചറെയാണ് പ്രതികള്‍ അപമാനിച്ചത്. ജിഡി പാട്ടീല്‍ (50), സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍, എവി പെരേര (56), ഗിരീഷ് ഷറോഫ് ( 53) എന്നിവരാണ് അറസ്റ്റിലായത്. കല്യാണിലാണ് അധ്യാപികയുടെ താമസം. മാതുംഗയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കല്യാണില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ മാതുംഗയില്‍ രാവിലെ 6.30 ന് എത്തിയ അധ്യാപികയുടെ കൈയ്യിലും ശരീരത്തിലും പ്രതികളായ റെയില്‍വേ ജീവനക്കാര്‍ കടന്ന് പിടിയ്ക്കുകയും അധ്യാപികയുടെ വസ്ത്രധാരണത്തെപ്പറ്റി അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്തു.
സംഭവം അധ്യാപിക അന്ന് തന്നെ ഭര്‍ത്താവിനോട് പറഞ്ഞു. പിറ്റേദിവസം സ്ത്രീയുടെ ഭര്‍ത്താവ് ജീവനക്കാരെ കണ്ടെത്തുകയും സംഭവത്തെപ്പറ്റി ചോദിയ്ക്കുകയും ചെയ്തു.എന്നാല്‍ പരാതി കൊടുക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു മൂന്ന് പ്രതികളും തുടര്‍ന്നാണ് അധ്യാപിക ജിആര്‍പി ഹെല്‍പ്ലൈന്‍ നമ്പരില്‍ വിളിച്ച് പരാതിപ്പെട്ടത്.












Click it and Unblock the Notifications