ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ചെന്നൈ: ആള്‍ക്കൂട്ടത്തിലേക്ക് വാട്ടര്‍ ടാങ്കര്‍ ലോറി ഇടിച്ച് കയറി മൂന്ന് കോളേജ് വിദ്യാര്‍ത്ഥിതകള്‍ മകിച്ചു. ഗുണ്ടിയിലെ ചെല്ലാമല്‍ വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
അണ്ണാ സാലൈയിലെ സ്‌പൈക് ഓഫീസിന് മുന്നില്‍ നിന്നിരുന്ന ആള്‍ക്കൂട്ടിത്തിലേക്കാണ് വാട്ടര്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. വ്യാഴ്യാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം സംഭവിച്ചത്.

ചിത്ര, ഗായത്രി, ആയിഷ എന്നിവരാണ് രിച്ചത്. ചിത്ര, ഗായത്രി എന്നിവര്‍ സെക്കന്റിയര്‍ ബികോം വിദ്യാര്‍ത്ഥികളും ആയിഷ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ റോയാപേട്ട സര്‍ക്കാര്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംഭവിച്ച ഉടന്‍ തന്നെ ടാങ്കര്‍ ലോറി ഡ്രൈവര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications