കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു.... മൂന്ന് മുഖ്യമന്ത്രിമാരെയും മാറ്റും!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ നേതൃത്വവും തോല്‍വി ഉറപ്പിച്ച് കഴിഞ്ഞെന്ന് സൂചന. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് മുഖ്യമന്ത്രിമാരെ തോല്‍വിക്ക് പിന്നാലെ ചുമതകളില്‍ നിന്ന് ഒഴിവാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. പകരം ഇവരെ ദേശീയ തലത്തിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം. പ്രധാനമായും തോല്‍വിയോടെ ഇവരുടെ പ്രസക്തി സംസ്ഥാന തലത്തില്‍ നഷ്ടപ്പെടുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ ദേശീയ തലത്തില്‍ ഇവര്‍ അധികം ആരോപണങ്ങള്‍ ഏല്‍ക്കാത്ത നേതാക്കളാണ്. അതുകൊണ്ട് വസുന്ധര രാജ, ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ് എന്നിവരെ ദേശീയ തലത്തില്‍ കൊണ്ടുവരാനാണ് നീക്കം. ഇവര്‍ വന്നാല്‍ ദേശീയ തലത്തില്‍ അത് വലിയ നേട്ടമാകുമെന്നാണ് മോദിയുടെ വിലയിരുത്തല്‍. നിലവില്‍ നിരവധി ജനപ്രതിനിധികള്‍ക്കെതിരെ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അത് മറികടക്കാനാണ് പുതിയ നേതാക്കളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്.

മൂന്ന് സംസ്ഥാനം കൈവിടും

മൂന്ന് സംസ്ഥാനം കൈവിടും

മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപി കൈവിടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ദേശീയ നേതൃത്വം ഇത് മനസ്സിലാക്കിയാണ് പുതിയ നീക്കം തുടങ്ങിയത്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാര്‍ തോറ്റാല്‍ പണ്ട് ദിഗ്വിജയ് സിംഗിന് സംഭവിച്ചത് പോലെ ചൗഹാനും സംഭവിക്കാം. മധ്യപ്രദേശില്‍ തോറ്റതിന് പിന്നാലെ സിംഗിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയായിരുന്നു കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പല വിജയങ്ങള്‍ക്കും മുന്‍നിരയിലുണ്ടായിരുന്നത് ദിഗ്വിജയ് സിംഗായിരുന്നു. സമാന നീക്കമാണ് ശിവരാജ് സിംഗ് ചൗഹാന്റെ കാര്യത്തിലും സംഭവിക്കുക.

ചുമതലകളില്‍ നിന്ന് മാറ്റും

ചുമതലകളില്‍ നിന്ന് മാറ്റും

ചൗഹാന് പുറമേ വസുന്ധര രാജയെയും രമണ്‍ സിംഗിനെയും സംസ്ഥാന ചുമതലകളില്‍ നിന്ന് ഉടന്‍ തന്നെ നീക്കും. ഇവര്‍ മൂന്ന് പേര്‍ക്കും മോദിയുടെ പ്രചാരണത്തിന്റെ ചുമതല കൂടി നല്‍കുമെന്നാണ് സൂചന. വ്യക്തിപരമായി ഇവര്‍ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ ശേഷിയുള്ളവരാണ്. മറ്റൊരു കാര്യം അടല്‍ ബീഹാരി വാജ്‌പേയുടെ കാലം മുതല്‍ ഇവര്‍ നേതൃനിരയിലുണ്ട്. ഇത് മുഴുവന്‍ ഇല്ലാതാക്കി പുതിയ നേതൃത്വം വരേണ്ട സമയമായെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.

തോറ്റാല്‍ നാണക്കേട്

തോറ്റാല്‍ നാണക്കേട്

ശിവരാജ് സിംഗ് ചൗഹാനും വസുന്ധര രാജയ്ക്കും തോറ്റാല്‍ നാണംകെട്ട് സംസ്ഥാനത്ത് നിന്ന് മടങ്ങേണ്ടി വരും. വസുന്ധരയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. അമിത് ഷാ അവര്‍ക്കെതിരാണ്. മധ്യപ്രദേശില്‍ ചൗഹാന്റെ ചില പ്രസ്താവനകള്‍ അതിര് കടന്നതാണെന്ന് നേതാക്കള്‍ തുറന്ന് പറഞ്ഞ് കഴിഞ്ഞു. മറ്റൊരു കാര്യം മോദിയുടെ പ്രചാരണമാണ് തോല്‍വിയിലേക്ക് നയിക്കുന്നതെന്ന ചൗഹാന്‍ അനുകൂല പക്ഷത്തിന്റെ പ്രചാരണവും അദ്ദേഹത്തിന് എതിരായിരിക്കുകയാണ്. ഇതൊക്കെയാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.

രമണ്‍ സിംഗിന് പ്രശ്‌നങ്ങളില്ല

രമണ്‍ സിംഗിന് പ്രശ്‌നങ്ങളില്ല

രമണ്‍ സിംഗ് മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ വെല്ലുവിളിയില്ല. പക്ഷേ 15 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി ഛത്തീസ്ഗഡില്‍ തോല്‍ക്കുമ്പോള്‍ അത് രമണ്‍ സിംഗിന്റെ വീഴ്ച്ചയായിട്ടാണ് വിലയിരുത്തപ്പെടുക. അതുകൊണ്ട് തന്നെ അദ്ദേഹം വീണ്ടും സംസ്ഥാനത്ത് തുടരാന്‍ സാധ്യതയില്ല. പകരം പുതിയൊരു നേതാവിനെ അദ്ദേഹത്തിന് നിര്‍ദേശിക്കാം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്‌നന്ദ്ഗാവില്‍ നിന്ന് തന്നെ അദ്ദേഹത്തിന് മത്സരിക്കുകയും ചെയ്യാം.

എന്തുകൊണ്ട് ദേശീയ തലത്തിലേക്ക്

എന്തുകൊണ്ട് ദേശീയ തലത്തിലേക്ക്

മൂന്ന് ശക്തരായ നേതാക്കളുടെ അഭാവം ബിജെപിക്ക് 2019ല്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. അനന്ത് കുമാറിന്റെ മരണത്തിലൂടെ വലിയ വിടവാണ് നികത്താനുള്ളത്. ഇത് മറികടക്കാനാണ് ചൗഹാന്‍ ദേശീയ തലത്തിലെത്തുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുഷമാ സ്വരാജും ഉമാഭാരതിയും വ്യക്തമാക്കി കഴിഞ്ഞു. ഇവര്‍ക്ക് പകരം രമണ്‍ സിംഗും വസുന്ധരയും എത്തും. ഇത്രയും പ്രശസ്ത നേതാക്കള്‍ക്ക് പകരക്കാരാവാന്‍ മറ്റ് നേതാക്കളില്ലെന്നാണ് ബിജെപിയുടെ വിശദീകരണം

ആര്‍എസ്എസിന്റെ താല്‍പര്യം

ആര്‍എസ്എസിന്റെ താല്‍പര്യം

ചൗഹാനെയും രമണ്‍ സിംഗിനെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നിര്‍ദേശവുമുണ്ട്. ചൗഹാന്‍ ആര്‍എസ്എസിനെ മധ്യപ്രദേശില്‍ വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കം ശാഖകളില്‍ പോകുന്നത് നിര്‍ബന്ധമാക്കിയിരുന്നു. രമണ്‍ സിംഗ് ആര്‍എസ്എസിന്റെ ഉന്നത നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇവരെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. വസുന്ധരയെ കൊണ്ട് വരേണ്ടെന്നാണ് ആര്‍എസ്എസിന്റെ തീരുമാനം.

മോശം മന്ത്രിമാര്‍

മോശം മന്ത്രിമാര്‍

മോദി മന്ത്രിസഭയില്‍ ഉള്ളവരെല്ലാം മോശം മന്ത്രിമാരാണെന്നാണ് ബിജെപി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. പലരും സ്വന്തം മണ്ഡലങ്ങളില്‍ പോലും പ്രശസ്തരല്ല. ഇവര്‍ക്കൊന്നും അടുത്ത തവണ സീറ്റ് നല്‍കില്ലെന്നാണ് സൂചന. പകരം പുതുമുഖങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ബിജെപി സമീപിക്കുന്നുണ്ട്. ഇതിന് മുമ്പ് സംസ്ഥാന തലത്തിലെ സമര്‍ഥരായ നേതാക്കളെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

English summary
3 chief minister may inducted into union cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X