കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വിഐപിക്ക് മൂന്നു പോലീസുകാര്‍, 663 സാധാരണക്കാര്‍ക്ക് ഒരു പോലീസുകാരൻ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന വി ഐ പി സംസ്‌കാരം കുറവ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിഐപി സംസ്കാരം ഇല്ലാതാക്കുമെന്ന വാഗാദാനം പാഴ് വാക്കാകുന്നു. രാജ്യത്ത് ഓരോ വിഐപിക്കും സംരക്ഷണം ഉറപ്പാക്കുന്നത് മൂന്ന് പോലീസുകാർ വീതമാണ്. എന്നാൽ സാധാരണ പൗരൻമാരുടെ കാര്യത്തിൽ 633 പേരുടെ ജീവൻ സംരക്ഷിക്കുന്നത് ഒരു പോലീസുകാരനും.

എൻഐഎയുടെ തലപ്പത്ത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ; വൈ സി മോദി ​പുതിയ മേധാവിഎൻഐഎയുടെ തലപ്പത്ത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ; വൈ സി മോദി ​പുതിയ മേധാവി

police

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ഒരു വിഐപിക്ക് മൂന്ന് പോലീസുകാർ

ഒരു വിഐപിക്ക് മൂന്ന് പോലീസുകാർ

രാജ്യത്ത് ഇരുപതിനായിരത്തോളം വരുന്ന വിഐപികൾക്ക് സംരക്ഷണം നൽകാൻ ശരാശരി മൂന്ന് പോലീസുകാരാണുള്ളത്.19.26 ലക്ഷം പോലീസുകാരിൽ 56944 പേരെ വിഐപിക്ക് സുരക്ഷയ്ക്ക് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്

56944 പേർ 20828 വിഐപികൾക്ക്

56944 പേർ 20828 വിഐപികൾക്ക്

ഒരു വിഐപിക്ക് 3 സുരക്ഷ ഉദ്യോഗസ്ഥൻ എന്ന കണക്ക് പ്രകരം രാജ്യത്ത് 20828 വിഐപികളുടെ സുരക്ഷയ്ക്കായി 56944 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.‌

ജനങ്ങൾക്ക് സുരക്ഷ

ജനങ്ങൾക്ക് സുരക്ഷ

വിഐപികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഇത്രയുമധികം പോലീസുകാരെ നിയമിക്കുന്നതുകൊണ്ട് സാധാരണകാർക്ക് സുരക്ഷ ഒരുക്കുവാൻ പോലീസുകാരുടെ എണ്ണം കുറവാണെന്നും ബിപിആർഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യ പിന്നിൽ

ഇന്ത്യ പിന്നിൽ

സാധാരണക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുന്നതിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നിലാണ്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പലരും പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ന് പലരും പോലീസ് സംരക്ഷണത്തെ അഭിമാന സൂചകമായാണത്രെ കണക്കാക്കുന്നത്.

 വിഐപി സംസ്കാരം കൂടുതൽ വടക്കേ ഇന്ത്യയിൽ

വിഐപി സംസ്കാരം കൂടുതൽ വടക്കേ ഇന്ത്യയിൽ

വടക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ വിഐപി സംസ്കാരം ഉള്ളതെന്ന് ബിപിആർഡി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് താരതമ്യേന വിഐപി സംസ്കാരം കുറവ്

കേരളത്തിൽ

കേരളത്തിൽ

കേരളത്തിൽ പോലീസ് സുരക്ഷയുള്ള 57 വിഐപികളാണുള്ളത്. ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് 214 പോലീസ് ഉദ്യോഗസ്ഥരെയാണ്.

English summary
Despite promises by politicians year after year, VIP culture + continues to thrive in India.The latest data reveals that some 20,000 VIPs have on average three cops to protect each of them while there is a huge shortage of policemen for ordinary citizens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X