ദില്ലി ഷഹ്ദാറയില്‍ കെട്ടിടത്തിന് തീ പിടിച്ചു; മൂന്ന് മരണം, പത്ത് പേര്‍ക്ക് പരിക്കേറ്റു
അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് സ്ഥലത്ത് ഇലക്ട്രിക്ക് റിക്ഷ പാര്‍ക്ക് ചെയ്തിടുണ്ടായിരുന്നു. ഇതില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ദില്ലി: ദില്ലിയില്‍ കെട്ടിടത്തിന് തീപ്പിടിച്ചു. ദില്ലി ഷഹ്ദാറയ്ക്കടുത്തുള്ള മോഹന്‍പാര്‍ക്കിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു.
പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് സ്ഥലത്ത് ഇലക്ട്രിക്ക് റിക്ഷ പാര്‍ക്ക് ചെയ്തിടുണ്ടായിരുന്നു. ഇതില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയ്ല്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തത്തിനുള്ള കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications