കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ രണ്ടിടത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ രണ്ടിടത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടി തെറിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പോര്‍ മരിച്ചു. ആശ്രം ചൗക്കിലെ സണ്‍ലൈറ്റ് കോളനിയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ശേഷമാണ് അപകടം നടന്നത്. 34 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ഒന്നാം നിലയിലുണ്ടായ തീപിടുത്തം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. മൂന്നാം നിലയില്‍ താമസിക്കുകയായിരുന്ന യുവതിയും കുട്ടികളും മുറിക്കുള്ളില്‍ പുറത്തു കടക്കാനാകാതെ പെട്ടുപോയതാണ് മരണത്തിലേക്ക് നയിച്ചത്. മമ്ത(30), മക്കളായ കൃതിക(9), പ്രിയങ്ക(11മാസം)എന്നിവരാണ് മരിച്ചത്.

Delhi Map

അപകടത്തില്‍ പരിക്കേറ്റ 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് ഇവരില്‍ ഭൂരിപക്ഷവും. പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കിഴക്കന്‍ ദില്ലിയിലെ ഗാന്ധി നഗറിലായിരുന്നു മറ്റൊരു അപകടം നടന്നത്. വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ അടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

English summary
Six people, including two women and two children, were killed and at least 34 others injured in two separate fire incidents which broke out after cooking gas cylinders exploded in the national capital on Monday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X