Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവിന്റെ മകള്‍ മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി; പ്രതികാരം ഇങ്ങനെ.., മൂന്നുപേര്‍!!

അഹ്മദ് കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ലക്‌നൗ: ബിജെപി നേതാവിന്റെ മകള്‍ മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടി ഞെട്ടിക്കും. യുവാവിന്റെ അയല്‍വാസിയായ വൃദ്ധനെ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബുലന്ത്‌ഷെഹര്‍ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. പ്രതികളെ പിടിക്കാന്‍ 15 സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് എസ്പി മുനിരാജ് പറഞ്ഞു.

പ്രണയം ഒളിച്ചോട്ടം

ഫസല്‍പൂരിലെ ബിജെപി നേതാവിന്റെ മകള്‍ സോഹി ഗ്രാമത്തിലെ 19കാരനായ യൂസുഫ് എന്ന യുവാവിനൊപ്പമാണ് ഒളിച്ചോടിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യൂസഫിനെതിരേ പെണ്‍കുട്ടിയുടെ കുടുംബം പഹാസു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അയല്‍വാസിയെ അടിച്ചുകൊന്നു

അതിനിടെയാണ് 60കാരനായ ഗുലാം അഹ്മദിനെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചൂകൊന്നത്. ഹിന്ദുയുവവാഹിനിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ യൂസുഫിന്റെ അയല്‍വാസിയാണ്.

മൂന്നു പേര്‍ അറസ്റ്റില്‍

മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹണ്ണി രാഘവ്, ലളിത്, പുല്‍കിത് എന്നിവരെയാണ് പിടികൂടിയത്. മുഖ്യപ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അഹ്മദിന്റെ മകന്‍ വക്കീല്‍ അഹ്മദിന്റെ പരാതിയിലാണ് പോലീസ് നടപടി.

ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകര്‍

ഹിന്ദുയുവ വാഹിനിയുടെ പ്രവര്‍ത്തകരാണ് പിതാവിനെ അടിച്ചുകൊന്നതെന്ന് വക്കീല്‍ ആരോപിക്കുന്നു. മാവിന്‍ തോട്ടത്തില്‍ നിന്നു പിതാവിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി അടിച്ചുകൊല്ലുകയായിരുന്നുവത്രെ. എന്നാല്‍ ഏതെങ്കിലും സംഘടനയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പറയുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

പ്രതികളെ പിടികൂടാന്‍ 15 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒളിച്ചോടിയ പെണ്‍കുട്ടിയെയും ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

അഹ്മദിനെ അടിച്ചുകൊന്നത് എന്തിന്

അതേസമയം, അഹ്മദിനെ അടിച്ചുകൊല്ലാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഒളിച്ചോടിയ യൂസുഫ്, അഹ്മദുമായി നേരത്തെ സംസാരിക്കുന്നത് കണ്ടിരുന്നുവെന്നാണ് ആരോപണം. ഒളിച്ചോട്ടത്തില്‍ അഹ്മദിന് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

മേഖലയില്‍ സംഘര്‍ഷ സാഹചര്യം

എന്നാല്‍ അഹ്മദിന്റെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാഹചര്യമാണുള്ളത്. ശക്തമായ പോലീസ് സന്നാഹം ഫസല്‍പൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അഹ്മദിന്റെ കുടുംബം ഗ്രാമം വിട്ടുപോകാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹ്മദിന്റെ കുടുംബം നാടുവിടുന്നു

പകല്‍വെളിച്ചത്തിലാണ് പിതാവിനെ അടിച്ചുകൊന്നത്. ഞങ്ങളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. അതുകൊണ്ട് ഗ്രാമം വിട്ടുപോവുകയാണ്. സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കാനാണ് തീരുമാനമെന്ന് അഹ്മദിന്റെ മരുമകള്‍ ഷക്കീല പറഞ്ഞു.

പോലീസിനെ അറിയിച്ചിരുന്നു, പക്ഷേ...

അഹ്മദ് കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ സുരേന്ദ്ര സിങ് നഗര്‍ പറഞ്ഞു. കുടുംബവുമായി ചര്‍ച്ച നടത്തിയ എംപിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

എന്നാല്‍ സംഭവത്തില്‍ ബിജെപിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആരെങ്കിലും കാവി ഉടുത്തുവന്ന് ആക്രമിച്ചാല്‍ അത് ബിജെപിയും ഹിന്ദു യുവവാഹിനിയുമാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+