Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമം: പ്രതികരിക്കേണ്ട സമയമായെന്ന്, അലിഗഡ്- ജാമിയ പ്രതിഷേധത്തിന് ഐഐടികളുടെ പിന്തുണ

ദില്ലി: ജാമിയ മിലിയ- അലിഗഡ് സര്‍വ്വകലാശാലകളിലെ പോലീസ് നടപടിയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ മൂന്ന് ഐഐടികള്‍. കാണ്‍പൂര്‍, മദ്രാസ്, ബോംബെ എന്നീ ഐഐടികളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രകടിപ്പിച്ച് മൂന്ന് ഐഐടികളും രംഗത്തെത്തുന്നത്.

ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അവര്‍ ആക്രമിച്ചു. നമ്മള്‍ പ്രതികരിച്ചില്ല. അവര്‍ എംടെക് ഫീസ് വര്‍ധിപ്പിച്ചു. നമ്മള്‍ പ്രതികരിച്ചില്ല. ഇപ്പോള്‍ ജാമിയ മിലിയയിലും അലിഗഡിലുമാണ്. നമുക്ക് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള കടമ ഭീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ജാമിയയിലേയും അലിഗ ഡിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസുകള്‍ തോറും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള ഐഐടി കാണ്‍പൂര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണം. ക്യാമ്പസിലെ ഗജേന്ദ്ര സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിച്ചുകൊണ്ടാണ് ഐഐടി മദ്രാസ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ജാമിയ, അലിഗഡ് സര്‍വ്വകലാശാലകളിലെ പോലീസ് നടപടിക്ക് പിന്നാലെ തന്നെ ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച രാത്രി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

cab-protest2-

ഞായറാഴ്ച വൈകിട്ട് ദില്ലിയിലെ ജാമിയാ നഗറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായതിനെ തുട‍ര്‍ന്നാണ് പോലീസ് ജാമിയ മിലിയ ഇസ്ലാമിക് സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. ജാമിയയിലെ സംഭവത്തിന് പിന്നാലെ തന്നെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ പ്രതിഷേധവും അക്രമത്തില്‍ കലാശിച്ചിരുന്നു. രണ്ടിടങ്ങളിലും പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുകയായിരുന്നു. ഇതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിഷേധത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

Recommended Video

cmsvideo
    Jamia Protesters Have Bullet Wounds, Say Doctors; Cops Deny Firing- NDTV Reports

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+