ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഇന്ത്യക്കാരായ 3 'ഐസിസുകാരെ' യുഎഇ നാടുകടത്തി
ദില്ലി: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐസിസ് ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ യുവാക്കളെ യുഎഇ നാട് കടത്തി.ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇവരെ ദില്ലിയിലേയ്ക്കാണ് നാട് കടത്തിയത്. ദില്ലിയില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇവരെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ഭീകര ബന്ധത്തിന്റെ പേരില്‍ നാട് കടത്തിയത്. ഇന്ത്യയിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും ഭീകരാക്രമണത്തിനായി യുവാക്കളെ പരിശീലനം നല്‍കി അയക്കുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ യുവാക്കളെന്ന് പറയപ്പെുന്നു.

മൂന്ന് പേര്‍
അദ്‌നാന്‍ ഹൂസൈന്‍, മുഹമ്മദ് ഫര്‍ഹാന്‍, ഷെയ്ഖ് അസ്ഹര്‍ അല്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്

അബുദാബിയില്‍
ഐസിസിന്റെ അബുദാബി ഘടകത്തില്‍ ഉള്ളവരാണ് ഈ ഇന്ത്യക്കാരെന്ന് സംശയിക്കുന്നുണ്ട്.

തെളിഞ്ഞു
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്

സമ്മതിച്ചു
ഇന്ത്യക്കാരെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതും ഭീകരാക്രമണം ലക്ഷ്യമിട്ട് പരിശീലനം നല്‍കിയതും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്

കൂടുതല്‍
എന്‍ഐഎയുടെ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications