കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കു കയറിട്ട് യോഗിയുടെ പൊലീസ്; 3 പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് യു പി പോലീസ് അറസ്റ്റ് ചെയ്തത്. യോഗിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന് ആരോപിച്ച് നോയ്ഡയിലെ ഒരു സ്വകാര്യ ചാനല്‍ തലവനെയും ചാനലിന്റെ എഡിറ്ററെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചുവെന്നാരോപിച്ച് ലഖ്‌നൗവിലെ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതി പ്രകാരമാണ് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

yogi

യോഗി ആദിത്യനാഥിനോട് വിവാഹ അഭ്യര്‍ഥന നടത്തിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് പ്രശാന്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചിരിക്കുന്നത്.

സുരക്ഷാവലയം ഭേദിച്ച് രാഹുൽ ഗാന്ധിക്ക് അരികിലേക്ക്, ചേർത്ത് നിർത്തി രാഹുൽ, വൈറൽ ഫോട്ടോയ്ക്ക് പിന്നിൽസുരക്ഷാവലയം ഭേദിച്ച് രാഹുൽ ഗാന്ധിക്ക് അരികിലേക്ക്, ചേർത്ത് നിർത്തി രാഹുൽ, വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ

ഇന്‍ഫര്‍മേഷന്‍ ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയിലെ വെസ്റ്റ് വിനോദ്‌നഗറിലെ വീട്ടില്‍ വെച്ചാണ് ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ നിരവധി പേര്‍ ട്വിറ്ററില്‍ അപലപിച്ചു. 'അറസ്റ്റ് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു. മറ്റൊരു കേസില്‍ സ്വകാര്യ ചാനലായ നാഷന്‍ ലൈവ് തലവനെയും ചാനലിന്റെ എഡിറ്ററെയും നോയ്ഡ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

പ്രശാന്ത് കാനോജിയ പങ്കിട്ട വീഡിയോയിലെ സ്ത്രീ ജൂണ്‍ ആറിന് ചാനല്‍ നടത്തിയ സംവാദത്തില്‍ ആദിത്യനാഥിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. യുവതിയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെ സംപ്രേഷണം ചെയ്തതിനാണ് ചാനല്‍ തലവ ഇഷിക സിംഗിനെയും എഡിറ്റര്‍ അനൂജ് ശുക്ലയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മാത്രമല്ല ചാനലിന് ലൈസന്‍സില്ലെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയതായും പൊലീസ് പറയുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും മറ്റൊരു കേസ് കൂടി ചാനലിനെതിരെ എടുത്തതായും പൊലീസ് അറിയിച്ചു.

English summary
Yogi Adithyanath government arrested 3 journalists in Uttarpradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X