ജഡ്ജി ലോയയുടെ ദുരൂഹ മരണം; കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്
ദില്ലി: ഏറെ വിവാദമായ ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ചിന്റെ കാര്യത്തില്‍ തീരുനമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ലോയയുടെ മരണത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.

സിബിഐ കോടതി ജഡ്ജി ആയിരുന്ന ലോയ ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതിയായ കേസ് പരിഗണിക്കവെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറിയതില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നീരസം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഭരണകക്ഷിയുടെ അധ്യക്ഷന്‍ ആരോപണ വിധേയനായ കേസ് ജൂനിയന്‍ ജസ്റ്റിസിന് കൈമാറിയതില്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നായിരുന്നു മറ്റു ജഡ്ജിമാരുടെ ആരോപണം.
ജൂനിയര്‍ ജഡ്ജിന് കേസ് കൈമാറിയത് ശരിയായില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനം നടത്തി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പറഞ്ഞത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ചീഫ് ജസ്റ്റിസ് കേസ് വീതംവയ്ക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത മറനീക്കിയിരുന്നു. വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും പൂര്‍ണ വിജയത്തിലെത്തിയിട്ടില്ലെന്നാണ് വിവരങ്ങള്‍.
2014 ഡിസംബര്‍ ഒന്നിനാണ് ബിഎച്ച് ലോയ മരിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ബിഎച്ച് ലോയയുടെ കോടതിയാണ് വാദം കേട്ടിരുന്നത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റിയായിരുന്നു ബിഎച്ച് ലോയക്ക് കൈമാറിയത്. അമിത് ഷാ കോടതിയില്‍ നേരിട്ടെത്താത്തതില്‍ ലോയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവച്ചു. കേസ് പരിഗണിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോയയെ മരിച്ച നിലയില്‍ കണ്ടത്. ഇതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.












Click it and Unblock the Notifications