കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കേന്ദ്രമന്ത്രിമാരുടെ ഒരു മാസത്തെ എയര്‍പോര്‍ട്ട് കോഫീ തുക ലക്ഷങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള മൂന്നു കേന്ദ്ര മന്ത്രിമാരുടെ ഒരു മാസത്തെ കോഫീ തുക ലക്ഷങ്ങള്‍. കേവലം ഒരു വിമാനത്താവളത്തില്‍ നിന്നുള്ള ബില്‍ തുകയിലാണ് വന്‍ അഴിമതിയെന്ന് സംശയക്കത്തക്ക രീതിയിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയിലെ കെംബെഗൗഡ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു മാസത്തെ ബില്ലില്‍ 3 മുതല്‍ 4 ലക്ഷം വരെയാണ് ചേര്‍ത്തിരിക്കുന്നത്.

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, അനന്ദ് കുമാര്‍, ജി എം സിദ്ദേശ്വര എന്നീ കേന്ദ്ര മന്ത്രമാരുടെ ബില്ലാണ് ഓഡിറ്റിങ് ഓഫീസര്‍മാരുടെ പരിശോധനയില്‍ പിടിക്കപ്പെട്ടത്. അണ്ടര്‍ സെക്രട്ടറി റാങ്കില്‍ റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഓഫീസര്‍മാര്‍ സംശയിക്കുന്നത്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

coffee

ഒരു മന്ത്രി ഒരേ സമയം അഞ്ച് കോഫീ, ആറ് ഗ്ലാസ് ജ്യൂസ്, സാന്‍ഡ്‌വിച്ചുകള്‍, ആറു ബോട്ടില്‍ വെള്ളം എന്നിവ ഒരേ സമയം വാങ്ങിയതായി ബില്ലിലുണ്ട്. ഇത് ഒരിക്കലും സംഭവിക്കാത്തതാണെന്ന് ഓഡിറ്റിങ് ഓഫീസര്‍ പറയുന്നു. മാത്രമല്ല, അപൂര്‍വമായി മാത്രമേ മന്ത്രിമാര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും ആഹാരസാധനങ്ങള്‍ കഴിക്കാറുള്ളൂ. മിക്കവാറും സമയങ്ങളില്‍ അവസാന നിമിഷം തിരക്കുപിടിച്ചായിരിക്കും മന്ത്രിമാരുടെ യാത്ര.

അഥവാ ഭക്ഷണം കഴിച്ചാല്‍ തന്നെ, അപൂര്‍വമായി ഒരു കോഫിയോ ചായയോ മറ്റോ മാത്രമേ കഴിക്കുകയുള്ളൂ. സമൃദ്ധമായ ഭക്ഷണം മന്ത്രിമാര്‍ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ലെന്നുതന്നെയാണ് ഓഫീസര്‍മാരുടെ വാദം. വിഷയം ഇങ്ങനെയായിരിക്കെ എതുവിധത്തിലാണ് ബില്‍ തുക ഉയര്‍ന്നതെന്നത് പരിശോധിച്ചുവരികാണ്. മറ്റു വിമാനത്താവളങ്ങളിലെ അവസ്ഥയും ഇതുതന്നെയാണോ എന്നും സംശയമുണ്ട്.

English summary
3 karnataka Union ministers’ coffee bills amount to Rs 4 lakh per month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X