മലയാളികള്‍ സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു; ഒന്നരവയസുകാരിയടക്കം 3 മരണം
ഹൈദരാബാദ്: തെലങ്കാനയില്‍ വാഹനപകടത്തില്‍പ്പെട്ട് 2 മലയാളികള്‍ ഉള്‍പ്പടെ 3 പേര‍് മരിച്ചു. ബിഹാറില്‍ നിന്നും കോഴിക്കോട്ടെ വീട്ടിലേക്ക് വരികയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിലെ നിസാമാബാദില്‍ വെച്ച് അപടത്തില്‍പ്പെടുകയായിരുന്നു. ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, ഒന്നരവയസുകാരിയായ മകൾ അനാലിയ, ഡ്രൈവർ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീഷിന്‍റെ ഭാര്യയേയും മൂത്തകുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിൽ അധ്യാപകനാണ് അനീഷ്. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.












Click it and Unblock the Notifications