കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി ദിനത്തില്‍ സെയില്‍സ് ഗേളിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: ദീപാവലി ദിനത്തില്‍ സെയില്‍ ഗേളായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഞായറാഴ്ച രാത്രി പെടാംബര്‍പെട്ടില്‍ വച്ചായിരുന്നു സംഭവം.

ഹയാന്ദ്‌നഗര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി രാത്രി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയ്ക്ക് മൂന്ന് പേര്‍ന്ന് പിന്തുടര്‍ന്ന് എത്തി കാറിലേക്ക് ബലമായി വലിച്ച് കയറ്റുകയായിരുന്നു. കാറില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ വണ്ടി തടഞ്ഞ് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

 rape

പ്രസാദ് (25), ശിവ (24) കാര്‍ ഡ്രൈവര്‍ മല്ലേഷ് (26) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. രാത്രി 9.40 നാണ് സംഭവം നടന്ന്. ടാറ്റ ഇന്‍ഡിക്ക കാറിലാണ് യുവാക്കള്‍ എത്തിയത്. നാട്ടുകാരുടെ കയ്യില്‍ കുടുങ്ങിയ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടുകയായിരുന്നു. യുവാക്കള്‍ എത്തിയ കാറും നാട്ടുകാര്‍ നശിപ്പിച്ചു.

അമിതമായി മദ്യപ്പിച്ചാണ് യുവാക്കള്‍ എത്തിയിരുന്നത്. പ്രൈവറ്റ് ടാക്‌സിയായി ഉപയോഗിച്ചിരുന്ന വാഹനത്തിലാണ് ഇവര്‍ എത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കുറ്റത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

English summary
A 20-year-old woman was kidnapped by a gang of three persons and raped in a moving car at Peddamberpet on Sunday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X