രാജസ്ഥാനില്‍ എംഎല്‍എയുടെ മകന്റെ കാര്‍ ഓട്ടോയിലിടിച്ച് മുന്ന് മരണം
ജയ്പൂര്‍: രാജസ്ഥാന്‍ എംഎല്‍എ നന്ദ കിഷോര്‍ മെഹ്‌റിയയുടെ മകന്റെ ബിഎംഡബ്ല്യു കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മുന്ന് പേര്‍ മരിച്ചു. കാര്‍ അമിത വേഗത്തില്‍ വന്ന് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
സികാര്‍ എംഎല്‍എയുടെ 20 വയസുള്ള മകന്‍ മാദ്യപിച്ചാണ് കാറോടിച്ചതെന്നും ആക്ഷേപമുണ്ട്. അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷ ഇടിച്ച് മറിച്ച ശേഷം അടുത്തുണ്ടായിരുന്ന പോലീസ് വാനും ഇടിച്ച് തെറിപ്പിച്ചു. മൂറ് കിലോമീറ്റര്‍ വേഗതയിലാണ് യുവാവ് കാറോടിച്ചതെന്നാണ് പരിക്കേറ്റ നാല് പോലീസുകാരില്‍ ഒരാള്‍ പറയുന്നത്.

എന്നാല്‍ തന്റെ ഡ്രൈവറാണ് കാറോടിച്ചതെന്നായിരുന്നു എംഎല്‍എയുടെ മകന്‍ സിദ്ധാര്‍ത്ഥ് പറയുന്നത്. കനത്ത മഴയും റോഡില്‍ ലൈറ്റില്ലാതിരുന്നതും അമിത വേഗത്തിലെത്തിയ ഓട്ടോ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചതുമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് സിദ്ധാര്‍ത്ഥിന്റെ വാദം.
സിദ്ധാര്‍ത്ഥ് തന്നെയാണ് സ്റ്റിയറിങിന് പിന്നിലുണ്ടായിരുന്നതെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നു. തകര്‍ന്ന കാറും ഓട്ടോയും ജീപ്പും അപകടം എത്ര ഗുരുതരമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications