കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ വേര്‍പാട്: തമിഴ്‌നാട്ടില്‍ മരിച്ചത് 470 പേര്‍! പാര്‍ട്ടി പറയുന്നത് സത്യമോ?

തമിഴ്‌നാട്ടില്‍ ഇതിനകം തന്നെ 470 പേര്‍ മരിച്ചതായി ട്വീറ്റിലാണ് പാര്‍ട്ടി വ്യക്തമാക്കിയത്

  • By Sandra
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്ത തുടര്‍ന്നുള്ള ആഘാതത്തില്‍ 470 പേര്‍ മരിച്ചതായി എഐഎഡിഎംകെ. മരിച്ചവരുടെ കുടുംബത്തിന് പാര്‍ട്ടി 3 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും പാര്‍ട്ടി. ഞായറാഴ്ചയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.

ജയലളിതയുടെ മരണത്തിന്റെ ആഘാതം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ ഇതിനകം തന്നെ 470 പേര്‍ മരിച്ചതായി ട്വീറ്റിലാണ് പാര്‍ട്ടി വ്യക്തമാക്കിയത്. ഇവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ ആസ്ഥാനം ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ച 280 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

jayalalithaa

ചെന്നൈ, വെല്ലൂര്‍, കടലൂര്‍, കൃഷ്ണഗിരി, ഇറോഡ്, തിരുപ്പൂര്‍ ജില്ലകളിലായി 280 പേരാണ് ഇതിനകം മരണമടഞ്ഞത്. മരണപ്പട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പാര്‍ട്ടി മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. നേരത്തെ 77 പേര്‍ മരിച്ചുവെന്നാണ് എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നത്. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന് 50, 000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുഃഖം താങ്ങാനാവാതെ വന്ന് വിരലറുത്ത മറ്റൊരാള്‍ക്ക് 50,000 രൂപയും ചികിത്സാചെലവും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

English summary
3 Lakh Aid3 Lakh aid For Families decesed,470 People Who Died Of Grief After Jayalalithaa's Demise: AIADMK.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X