കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 3 നേതാക്കള്‍ ബിജെപിയിലേക്ക്... അണിയറ നീക്കങ്ങളുമായി മനോജ് തിവാരി!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും പ്രതിസന്ധി കടുക്കുന്നു. ഷീലാ ദീക്ഷിതിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആരും ഇല്ലാത്തതിന്റെ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനുള്ളത്. അതിനിടെ മൂന്ന് നേതാക്കള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നായി ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. മനോജ് തിവാരിയാണ് അണിയറ നീക്കങ്ങള്‍ നടത്തുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ്. ദളിത്, മുസ്ലീം വോട്ടുകള്‍ പടിഞ്ഞാറന്‍ ദില്ലിയില്‍ ശക്തമാണ്. ഇവരെ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്ക് ബിജെപിയില്‍ നിന്ന് പിളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ശക്തരായ ഒരാളെ ദില്ലിയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രംഗത്തിറങ്ങും. പ്രിയങ്ക ഗാന്ധിക്കും പ്രത്യേക ചുമതല ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലുണ്ടാവും.

മൂന്ന് പേര്‍ ബിജെപിയിലേക്ക്

മൂന്ന് പേര്‍ ബിജെപിയിലേക്ക്

ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് ഒരാളുമാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വന്‍ വിജയമായിരുന്നു. 17 ലക്ഷം പുതിയ അംഗങ്ങള്‍ പാര്‍ട്ടിയില്‍ എത്തിയതായി സൂചനയുണ്ട്. ഈ ക്യാമ്പയിനിലൂടെയാണ് പുതിയ നേതാക്കളും എത്തുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചാണ് ഇവര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വരുന്നത് ഇവര്‍

വരുന്നത് ഇവര്‍

നേതാക്കളുടെ പേര് ബിജെപി വെളിപ്പെടുത്തിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്ന് മത്സരിച്ചവരാണ് ഇവര്‍. എന്നാല്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണ, പശ്ചിമ, ഉത്തര ദില്ലിയില്‍ നിന്നുള്ള സീറ്റുകളിലാണ് ഇവര്‍ മത്സരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയവും, മനോജ് തിവാരിയുടെ സ്വാധീനവുമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നില്‍. അതേസമയം ദേശീയ നേതൃത്വത്തിന്റെ അനുമതി വന്നാല്‍ ഉടന്‍ ഇവര്‍ ബിജെപിയില്‍ ചേരും.

ബിജെപിയില്‍ ഭിന്നത

ബിജെപിയില്‍ ഭിന്നത

ദില്ലിയില്‍ ബിജെപി വിജയിക്കുന്ന സാഹചര്യത്തിലുള്ളതെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. ആര്‍എസ്എസ് നേരത്തെ തന്നെ ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മനോജ് തിവാരിയുടെ നേതൃത്വം ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല, ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാരെ ഇല്ലാതാക്കുന്നുവെന്ന് വ്യക്തമാണ്. പാര്‍ട്ടിയില്‍ ആരോടും ചോദിക്കാതെയാണ് തിവാരി മറ്റുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കൊണ്ടുവരുന്നത്. സപ്‌ന ചൗധരിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതൊക്കെ വലിയ വീഴ്ച്ചയാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.

സോണിയയുടെ നീക്കം

സോണിയയുടെ നീക്കം

പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ മുതിര്‍ന്ന നേതാക്കളോട് ദില്ലിയില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നാണ് സോണിയയുടെ ആവശ്യം. സംഘടനാ പ്രവര്‍ത്തനത്തിന് പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും സഹായവും ഉണ്ടാവും. അതേസമയം സഖ്യം സംബന്ധിച്ചുള്ള നീക്കവും സോണിയ തയ്യാറാക്കിയിട്ടുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും എതിരാളികളുമായി സഖ്യം ഉറപ്പിക്കാന്‍ സോണിയ രംഗത്തെത്തിയിരുന്നു. ഇവിടെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യതയും സോണിയ നേതാക്കളുടെ മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് ഇത്തവണ ബിജെപിയെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്. ബിജെപി കഴിഞ്ഞ തവണ ഹര്‍ഷ വര്‍ധനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണിച്ചത്. ഇത്തവണ ഏതെങ്കിലും യുവനേതാവിനെ ഉയര്‍ത്തി കാണിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം സഖ്യം വന്നാല്‍ 35 സീറ്റില്‍ വീതം ഇരു പാര്‍ട്ടികളും മത്സരിക്കും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം പാളിയതോടെ അരവിന്ദ് കെജ്രിവാള്‍ സഖ്യത്തിന് തയ്യാറാവുമോ എന്ന് ഉറപ്പില്ല.

പ്രിയങ്കയുടെ സഹായം

പ്രിയങ്കയുടെ സഹായം

പൂര്‍വാഞ്ചലില്‍ നിന്നുള്ള വോട്ടര്‍മാരെയാണ് ബിജെപി വലിയ വോട്ടുബാങ്കായി കാണുന്നത്. ബോജ്പുരി വോട്ടര്‍മാരും ഇവിടെ ഉണ്ട്. എന്നാല്‍ കിഴക്കന്‍ യുപിയില്‍ പ്രിയങ്ക സ്വാധീനമുറപ്പിച്ചത് കൊണ്ട് കോണ്‍ഗ്രസിന് ഇവിടെ മുന്‍തൂക്കമുണ്ട്. ദളിത്, മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ പ്രിയങ്ക തരംഗമായത് കൊണ്ട് ദില്ലിയില്‍ അവര്‍ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പാണ്. ഒരുപക്ഷേ അപ്രതീക്ഷിതമായി ദില്ലിയില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും. പക്ഷേ യുപിയിലാണ് അവരുടെ ശ്രദ്ധയെന്ന് നേരത്തെ തന്നെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

ഇതാണ് യഥാര്‍ത്ഥ രാജ്യദ്രോഹം, കശ്മീരില്‍ പിന്നോട്ടില്ല, മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്കഇതാണ് യഥാര്‍ത്ഥ രാജ്യദ്രോഹം, കശ്മീരില്‍ പിന്നോട്ടില്ല, മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക

English summary
3 leaders will join bjp congress will payback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X