Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയായി തെരുവിലൂടെ ഓടി പെൺകുട്ടി

ജയ്പ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ പ്രായപൂർത്തിയാകത്തെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്കിട്ടുണ്ട്. അക്രമികളിൽ നിന്നും ജീവൻരക്ഷിക്കാനായി തെരുവിലൂടെ അരക്കിലോമീറ്ററോളം ദൂരം പെൺകുട്ടി നഗ്നയായി ഓടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. വഴിയിൽ മദ്യപിച്ചിരുന്ന മൂവർ സംഘം ഇവരെ തടഞ്ഞു. ഇവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ പിടികൂടിയ മൂവർ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത പെൺകുട്ടിയെ ഇവർ മർദ്ദിച്ച് അവശയാക്കുകയും ചെയ്തു.

girl

രക്ഷപെട്ടോടിയ സുഹൃത്ത് അടുത്തുളള മാർക്കറ്റിൽ എത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്ന വിവരം കടക്കാരനോട് പറയുകയായിരുന്നു. ഇരുവരും ഓടിയെത്തിയപ്പോൾ പെൺകുട്ടിയെ മൂവർ സംഘം തല്ലിച്ചതയ്ക്കുകയായിരുന്നു. ആളുകൂടുന്നത് കണ്ടതോടെ മൂവർ സംഘം ഓടി രക്ഷപെട്ടു. അക്രമികൾപോയിട്ടും ഭയന്നുവിറച്ച പെൺകുട്ടി തെരുവിലൂടെ നഗ്നയായി ഓടുകയായിരുന്നുവെന്ന് കടക്കാരൻ മൊഴി നൽകി. പിന്തുടർന്നോടിയ കടക്കാരൻ കടക്കാരൻ പെൺകുട്ടിക്ക് വസ്ത്രങ്ങൾ നൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും, രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+