സംവിധായകനെ കാണിക്കാൻ എന്ന വ്യാജേന മോഡലിനെ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ ദില്ലിയിലെ സരോജിനി നഗറിലാണ് സംഭവം. ബീഹാർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത ശേഷം മൂന്നംഗ സംഘം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മോഡൽ പോലീസിനോട് പറഞ്ഞത്.

മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ; എതിർപ്പുമായി പ്രതിപക്ഷവും മുസ്ലീം വ്യക്തിഗത ബോർഡും!

ടി വി സീരിയലുകളും സിനിമയും സംവിധാനം ചെയ്യുന്ന ഒരാളെ പരിചയപ്പെടുത്തി അവസരം വാങ്ങിത്തരാം എന്ന് പറഞ്ഞാണത്രെ മൂന്നംഗ സംഘം മോഡലിനെ കെണിയിൽ പെടുത്തിയത്. 15 - 20 ദിവസത്തെ പരിചയമാണ് മോഡലിന് ഇവരുമായി ഉണ്ടായിരുന്നത് എന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

rape

മുംബൈ സ്വദേശിയായ സംവിധായകൻ ദില്ലിയിലെത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർ മോഡലിനെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് മൂന്ന് പേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മോഡൽ പോലിസീനോട് പറഞ്ഞിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. പിറ്റേന്ന് ഡിസംബർ 26നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. വൈകാതെ മൂന്ന് പ്രതികളെയും പോലീസ് പിടികൂടുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
3 Men Arrested For Allegedly Raping Model In Delhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്