കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ആള്‍ക്കൂട്ട കൊല, പശുവിനെ കടത്തിയെന്നാരോപിച്ച് ബീഹാറില്‍ 3 പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പശു കടത്ത് ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. രണ്ടാം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു എന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. മൂന്ന് പേരെയും ജനക്കൂട്ടം ബലംപ്രയോഗിച്ച് പിടിച്ച് വെക്കുകയും മര്‍ദിക്കുകയായിരുന്നു. അതേസമയം പോലീസും ഈ ആരോപണം ശരിവെക്കുന്നു. ബീഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ 4.30ന് ഇവരെ പിക്ക് അപ്പ് ട്രക്കുമായി നാട്ടുകാര്‍ കണ്ടെന്ന് പോലീസ് പറയുന്നു.

1

അതേസമയം ഈ പിക്ക് അപ്പ് ട്രക്ക് കാലികളെ കടത്താനായി കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സംശയാസ്പദ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ക്രൂരമായി മര്‍ദനമേറ്റതിനെ തുടര്‍ന്ന് ചപ്രയിലെ ആശുപത്രിയില്‍ ഇവര്‍ മൂന്ന് പേരെയും പോലീസ് പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പോലീസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇവരെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ പശുക്കടത്ത് രൂക്ഷമാണെന്നും, നാട്ടുകാര്‍ അതില്‍ കടുത്ത ദേഷ്യത്തിലായിരുന്നെന്നും പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ഇവരെ പിടികൂടിയപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ജനക്കൂട്ടം തല്ലിക്കൊന്നതാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തും, സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ് ഇങ്ങനെപ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തും, സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ് ഇങ്ങനെ

English summary
3 men beaten to death on cattle theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X