Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കുഞ്ഞിന് മൂന്ന് അച്ഛന്മാർ? ആശുപത്രിയിൽ നാടകീയത, ഒടുവിൽ സംഭവിച്ചത്...

കൊൽക്കത്ത: കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരെയും അങ്കലാപ്പിലാക്കിയിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനാണെന്ന് പറഞ്ഞ് മൂന്ന് പേർ രംഗത്തെത്തിയതാണ് ആശുപത്രി അധികൃതരെയും കണ്ടു നിന്നവരെയും ഞെട്ടിച്ചത്. പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ ഭർത്താവാണെന്ന് പറഞ്ഞ് രണ്ട് പേരെത്തുകയും തുടർന്ന് യുവിതിക്ക് ജനിച്ച പെൺകുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് മൂന്നാമതൊരാളും എത്തുകയായിരുന്നു.

ശനിയാഴ്ച കൊൽക്കത്തയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഒടുവിൽ യുവതിയുടെ വിശദീകരണത്തെ തുടർന്ന് കാര്യങ്ങൾ ഒത്തു തീർപ്പാകുകയായിരുന്നു. യുവതിയുടെ കൂടെ അവരുടെ അമ്മയും ഒരു യവാവുമായിരുന്നു ആശുപത്രിയിൽ പ്രവേശിക്കുമ്പോളുണ്ടായിരുന്നത്. എല്ലാ ആശുപത്രി രേഖകളിലും ആ യുവാവയിരുന്നു ഒപ്പിട്ടിരുന്നത്. ആുപത്രിയിൽ പണമടച്ചും ഇയാൾ തന്നെയായിരുന്നു.

രണ്ടാമും എത്തി...

രണ്ടാമും എത്തി...

എന്നാൽ യുവതിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ മറ്റൊൾ കൂടെ ആശുപത്രിയിൽ എത്തുകയായിരുന്നു. താനവരുടെ ഭർത്താവാണെന്നും അവകാശപ്പെട്ടു. ഇതോടെ ആശുപത്രി അധികൃതർ അങ്കലാപ്പിലായി. മറ്റോരാൾ രേഖകകളിൽ ഒപ്പിട്ടു നൽകിയതും മറ്റു കാര്യങ്ങളും ആശുപത്രി അധികൃതർ ഇയാളെ അറിച്ചു. യുവതി ലേബർ റൂമിലായതിനാൽ ഒപ്പമുണ്ടായിരുന്ന ആളുകളുടെ അരികിലേക്ക് ഇയാളെ പറഞ്ഞയച്ചു.

നേരിൽ കണ്ടതോടെ അടിപിടി...

നേരിൽ കണ്ടതോടെ അടിപിടി...


രണ്ട് ഭർത്താക്കന്മാരും നേരിൽ കണ്ടതോടെ അടിപിടിയായി. തുടർന്ന് ആശുപത്രി അധികൃതർക്ക് പോലീസിൽ അറിയിക്കേമ്ടി വന്നു. സംഭവം നടക്കുന്നതിനിടെ യുവതി പ്രസവിക്കുയും ചെയ്തു. രണ്ട് ഭർത്താക്കന്മാരോടും രേഖകൾ ഹാജരാക്കാൻ പോലീസ് പറഞ്ഞതോടെ പ്രശ്നങ്ങൾക്ക് സമാപ്തിയാകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും രണ്ടാമത്തെയാൾ വിവാഹ സർട്ടിപിക്കറ്റുമായി എത്തി. ആദ്യം വന്നയാൾ വെറും സുഹൃത്ത് മാത്രമാണെന്ന് പറയുകയും ചെയ്തു.

മൂന്നാമന്റെ രംഗപ്രവേശം...

മൂന്നാമന്റെ രംഗപ്രവേശം...

എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് തെളിവായി കാണിച്ച രണ്ടാമത്തെയാളെ യുവതിയുടെ മാതാവിന് അറിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. രണ്ടാമനെ മരുമകനായി സ്വീകരിക്കാൻ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. .അപ്പോഴാണ് മന്നാമത് ഒരാൾ കൂടി കുഞ്ഞിന്റെ അച്ഛനാണെന്ന അവകാശവാദവുമായി രംഗപ്രവേശനം ചെയ്തത്.

ഒറിജിനൽ രണ്ടാമൻ തന്നെ...

ഒറിജിനൽ രണ്ടാമൻ തന്നെ...

മൂന്നാമൻ യുവതിയുടെ ഭർത്താവല്ലെന്ന് പറഞ്ഞെങ്കിലും കുഞ്ഞിന്റെ അച്ഛനാണെന്ന വാദത്തിൽ ഉറച്ച് നിന്നു. ഇതോടെവീണ്ടും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. രണ്ടാമത് എത്തിയ ആളാണ് യഥാര്‍ഥ ഭര്‍ത്താവെന്നും അദ്ദേഹം തന്നെയാണ് കുഞ്ഞിന്റെ അച്ഛനെന്നും യുവതി പറഞ്ഞതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തിരശീല വീണത്.

പ്രണയത്തിനൊടുവിൽ ഗർഭിണി...

പ്രണയത്തിനൊടുവിൽ ഗർഭിണി...

രണ്ടാമനും യുവതിയം പ്രണയത്തിലായിരുന്നു. അതിനിടെ ഗർഭിണിയായി. എന്നാൽ വിവാഹം കവിക്കാൻ അയാൾ തയ്യാറായില്ല. തുടർന്ന് യുവതി ബലാത്സംഗത്തിന് പരാതി നൽകി. പിന്നീട് ഏപ്രിൽ യുവതിയെ വിവാഹം കഴിച്ചു. ബന്ധത്തിന് ബന്ധുക്കൾ തയ്യാറല്ലാത്തതിനാൽ ഇരുവരും അകന്ന് കഴിയുകയായിരുന്നു. പിന്നീട് യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് താനൊരു അച്ഛനായകാര്യം അറിഞ്ഞതെന്ന് യുവതിയുടെ ഭർത്താവ് പോലീസിനോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+