ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ, പിടികൂടിയത് കോട്ട സ്റ്റേഷനിൽ വെച്ച്
നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബിഹാറിലെ ബെഗുസരായിൽ നിന്നുള്ള 22 കാരനായ ഹൃഥ്വിക് കുമാർ, ഹരിയാനയിലെ സോനിപത്തിൽ നിന്നുള്ള 18 കാരനായ റേഹൻ കൂടാതെ ഒരു 17 വസുകാരനുമാണ് പിടിയിലായത്.
രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. വെടിവെയ്പ്പിന് പിന്നാലെ വസൈ റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ ട്രെയിനിൽ കയറുകയായിരുന്നു. പൂനെ-ജെയ്പൂർ എക്സ്പ്രസിലായിരുന്നു യാത്ര. കോട്ട എടിഎഫിൻ്റെ സമയോചിതമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്. മൂന്ന് പേരും ലോറൻസ് ബിഷ്ണോയ് സംഘത്തിൽ പെട്ടെന്നവരാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരാണ് നടനെ ആക്രമിച്ചത്. മൂന്നാമൻ ഇവരെ രക്ഷപ്പെടാൻ സഹായിച്ചയാളാണെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൃത്യമായ പരിശിലനം ലഭിച്ചവരാണ് പ്രതികൾ എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. നടനെ നാളുകളായി നിരീക്ഷിക്കുകയും ദിനചര്യ മനസിലാക്കുകയും ചെയ്തതിന് ശേഷമായിരുന്നു ആക്രമണം. എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൌണ്ടിൽ നടൻ എത്താറുണ്ടെന്ന് പ്രതികൾക്ക് അറിയാമായിരുന്നുവെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
വെടിവെയ്പ്പിന് പിന്നാലെ അന്ധേരി വഴി എസ് വി റൂട്ടിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്.ഇവർ വന്ന ബൈക്ക് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് ട്രെയിൻ കയറുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പുണ്ടായത്. രാത്രി ഫുട്ബോൾ ഗ്രൌണ്ടിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടൻ. ഇതിനിടെ രണ്ട് പേർ ചേർന്ന് വെടിയുതിർക്കുകയായിരുന്നു. അഞ്ച് തവണയാണ് വെടിവെച്ചത്. മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്ക് വെടിയുതിർക്കാൻ സാധിച്ചിരുന്നില്ല. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെടിവെപ്പിൽ കാറിൻ്റെ ചില്ലുകൾ പൂർണമായും തകർന്നിരുന്നു. തലനാരിഴയ്ക്കാണ് നടൻ രക്ഷപ്പെട്ടത്. താരത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. നടന് പരിക്കുകളില്ലെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ അപകടത്തിന് ശേഷമുള്ള ടൈഗറിൻ്റെ ചിത്രങ്ങൾ ഇന്ന് പുറത്തുവന്നു. കൈകൾ ബാൻഡേജ് ഇട്ട നിലയിലാണ്. മാത്രമല്ല കൈതോളിനും നെഞ്ചിനും ബാൻഡേജ് ഉണ്ട്.
മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിന് തൊട്ടുപിന്നാലെയാണ് നടൻ ടൈഗർ ഷ്‌റോഫിനുനേരേ വെടിവെപ്പു നടന്നത്. മന്ത്രിയേയും നടനേയും ആക്രമിച്ചതിന് കാരണം നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണെന്നാണ് ബിഷ്ണോയ് സംഘം പറയുന്നത്.


Click it and Unblock the Notifications
