കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയുടെ മൂന്ന് പിഴവുകള്‍ കോണ്‍ഗ്രസിന് നേട്ടമാകും.... യുപിയുടെ ചരിത്രം പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ വരവില്‍ കോണ്‍ഗ്രസ് ആവേശത്തിലാണ്. പക്ഷേ കോണ്‍ഗ്രസ് വിചാരിച്ചതിലും വലിയ നേട്ടം യുപിയില്‍ ഉണ്ടാക്കാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും മുമ്പത്തെ കണക്കുകളും അതാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ബിഎസ്പിയുടെ ചില പിഴവുകള്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവിടെ ബിജെപിയാണ് ഏറ്റവും ഭയപ്പെടുന്നത്. സമാജ് വാദി പാര്‍ട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി കോണ്‍ഗ്രസ് ഉയര്‍ന്ന് വരാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസ് മേഖലകളായി തിരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഎസ്പിയുടെ ചില പ്രവര്‍ത്തകരും പങ്കാളിയാവുന്നുണ്ട്. കോണ്‍ഗ്രസ് ഓരോ ഘട്ടമായി യുപിയില്‍ സ്വാധീനം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം മായാവതിയുടെ ധാര്‍ഷ്ട്യമേറിയ നടപടികള്‍ ബിഎസ്പിയുടെ വോട്ടുബാങ്കിനെ ഇല്ലാതാക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ആരോപണമുണ്ട്. 1980, 2009 മുതല്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന വോട്ടുകള്‍ ഇത്തവണ വിധി നിര്‍ണയിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

നേട്ടം വരുന്നത് എങ്ങനെ

നേട്ടം വരുന്നത് എങ്ങനെ

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതോടെയാണ് യുപി രാഷ്ട്രീയം മാറിയത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇതോടെ കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു. ഓരോ മേഖലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഇതെല്ലാം പത്ത് വര്‍ഷത്തോളമായി ദുര്‍ബലമായി കിടക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ടിറങ്ങിയതോടെ അണികളുടെ പ്രവര്‍ത്തനം ശക്തമായി. മുസഫര്‍നഗറിലൊക്കെ വന്‍ സാധ്യതയാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

എല്ലാ മണ്ഡലത്തിലും ത്രികോണ പോരാട്ടം നടക്കുമെന്ന് ഉറപ്പിക്കുകയാണ് ഗ്രൗണ്ട് തല പ്രവര്‍ത്തകരുടെ ലക്ഷ്യം. ഇതിലൂടെ ഏറ്റവും ശക്തമായ പോരാട്ടം തന്നെ കാഴ്ച്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. പോരാട്ടം ശക്തമാക്കുമ്പോള്‍ അപ്രതീക്ഷിതമായി അട്ടിമറി വിജയം വരെ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടും മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് കൊണ്ട് വിജയിക്കുന്നവരും ഉണ്ട്. അത്തരം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി, അവര്‍ക്കെതിരെ പ്രമുഖരെ തന്നെ നിര്‍ത്താനാണ് തീരുമാനം.

 മായാവതിയുടെ തീരുമാനം

മായാവതിയുടെ തീരുമാനം

മായാവതി കോണ്‍ഗ്രസിനെ പുറത്താക്കിയതിന് പ്രധാന കാരണം, അവരുടെ വോട്ടുകള്‍ മഹാസഖ്യത്തിന് ലഭിക്കില്ലെന്ന് കണ്ടാണ്. നേരത്തെ ഉപതിരഞ്ഞെടുപ്പുകളെല്ലാം ഇത്തരത്തില്‍ വോട്ടുകള്‍ പ്രതിപക്ഷത്തേക്ക് വന്നിരുന്നില്ല. വോട്ടില്ലാത്ത കോണ്‍ഗ്രസ് ബാധ്യതയാണെന്ന് മായാവതി സൂചിപ്പിച്ചിരുന്നു. മറ്റൊന്ന് കോണ്‍ഗ്രസിനെ തീര്‍ത്തും ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളും മായാവതി നടത്തിയിരുന്നു. ഇത് അവരുടെ ആദ്യത്തെ പിഴവാണ്. മായാവതിയുടെ നീക്കങ്ങള്‍ പല കഷ്ണങ്ങളായി നിന്നിരുന്ന കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മാറ്റുകയും ചെയ്തു.

പ്രിയങ്കയല്ല, രാഹുല്‍ തന്നെ

പ്രിയങ്കയല്ല, രാഹുല്‍ തന്നെ

പ്രിയങ്കാ ഗാന്ധിയുടെ വരവാണ് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയെന്നായിരുന്നു മായാവതിയുടെ വിലയിരുത്തല്‍. അത് വലിയ പിഴവായി മാറിയിരിക്കുകയാണ്. പ്രിയങ്കയേക്കാള്‍ യുപിയില്‍ പ്രിയങ്കരന്‍ രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയിലും, മറ്റ് പാര്‍ട്ടികളുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും രാഹുലിനെ ഏറ്റവും സ്വീകാര്യനായ നേതാവായിട്ടാണ് യുപിയിലെ വോട്ടര്‍മാര്‍ വിലയിരുത്തുന്നത്. പ്രിയങ്കയ്ക്ക് രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മണ്ഡലത്തില്‍ മാത്രമാണ് സ്വാധീനം ഉള്ളത്. രാഹുലിന് പിന്നോക്ക-മുസ്ലീം മേഖലകളില്‍ മോദിയേക്കാള്‍ സ്വാധീനമുണ്ട്. രാഹുലിന്റെ ഓരോ സന്ദര്‍ശനവും പാര്‍ട്ടിയുടെ ജനപ്രീതി ഉയര്‍ത്തിയിരിക്കുകയാണ്.

ദളിത് വോട്ടുബാങ്ക്

ദളിത് വോട്ടുബാങ്ക്

മായാവതി തന്റെ ഭാവി സുരക്ഷിതമാക്കുക എന്ന നയത്തില്‍ മുന്നോട്ട് പോയത് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയാവും. ദളിത് വോട്ടുബാങ്ക് നഷ്ടമാകാതിരിക്കാന്‍ മായാവതി കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ദുര്‍ബലപ്പെടുത്താന്‍ നോക്കിയത്. മുമ്പ് കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ വോട്ടുബാങ്കായിരുന്നു ദളിതുകള്‍. എല്ലാ തിരഞ്ഞെടുപ്പിലും ദളിതുകളില്‍ ഒരു വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാറുണ്ട്. മായാവതിയുടെയും ശക്തമായ വോട്ടുബാങ്കാണ് ദളിതുകള്‍. കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ ദളിതുകള്‍ കൂട്ടത്തോടെ അവര്‍ക്ക് വോട്ടുചെയ്യുമെന്ന് മായാവതി ഭയപ്പെട്ടിരുന്നു. എന്നാല്‍ മായാവതിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പ് അവരുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.

രാഹുലിന്റെ ജനപ്രീതി

രാഹുലിന്റെ ജനപ്രീതി

ജനപ്രീതിയില്‍ മായാവതിയേക്കാള്‍ മുന്‍പന്തിയിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കണമെന്നാണ് മായാവതി ബിഎസ്പി പ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ രാഹുലിന്റെ പ്രവര്‍ത്തന രീതി ബിഎസ്പി പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നതാണ്. നിര്‍ണായകമായ മേഖലകളില്‍ ബിഎസ്പിയും കോണ്‍ഗ്രസും ഒരുമിച്ച് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനങ്ങള്‍ നല്‍കുമെന്ന രാഹുലിന്റെ വാഗ്ദാനം ബിഎസ്പി പ്രവര്‍ത്തകരെ കൈയ്യിലെടുക്കാന്‍ സഹായിച്ചിരിക്കുകയാണ്. ചിലര്‍ കോണ്‍ഗ്രസില്‍ ചേരാനും സാധ്യതയുണ്ട്. മായാവതിയുടെ പാര്‍ട്ടിയില്‍ കാര്യമായിട്ടൊരു പദവിയും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

കോണ്‍ഗ്രസ് കുതിക്കും

കോണ്‍ഗ്രസ് കുതിക്കും

ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായിരുന്ന വോട്ടുബാങ്ക് ഇത്തവണ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. മുസ്ലീം വോട്ടുബാങ്ക് 20 ശതമാനമുണ്ട് സംസ്ഥാനത്ത്. ഇവരില്‍ എട്ട് ശതമാനം വരെ കോണ്‍ഗ്രസിലേക്ക് പോകും. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ബ്രാഹ്മണ വിഭാഗം കോണ്‍ഗ്രസിനെ ബദലായി കാണുന്നുണ്ട്. എസ്‌സി എസ്ടി നിയമവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ബിജെപിയുടെയും ബിഎസ്പിയുടെയും പരമ്പരാഗത വോട്ടുകളില്‍ പലരും ബദലായി കോണ്‍ഗ്രസിനെയാണ് കാണുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങളും കോണ്‍ഗ്രസിന്റെ കുതിപ്പ് കാരണമാകും. രണ്ടാം സ്ഥാനത്തേക്കാണ് കോണ്‍ഗ്രസിന്റെ പോക്കെന്ന് വ്യക്തമാണ്.

എവിടെപ്പോയാലും നുണ മാത്രം പറയുന്ന പ്രധാനമന്ത്രി.... മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍!!എവിടെപ്പോയാലും നുണ മാത്രം പറയുന്ന പ്രധാനമന്ത്രി.... മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍!!

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്

English summary
3 mistakes of mayawati paves way for congress comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X