കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എടിഎം ചാര്‍ജ് വീണ്ടും ഈടാക്കും, വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ഈടാക്കിയിരുന്ന ചാര്‍ജ് വീണ്ടും വരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് നല്‍കിയിരുന്ന ഇളവ് അവസാനിക്കുകയാണ്. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തേക്കാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 30ഓടെ ഈ കാലാവധി അവസാനിക്കും. ജൂലൈ ഒന്ന് മുതല്‍ എടിഎമ്മിലൂടെയുള്ള പണം പിന്‍വലിക്കലിന് ചാര്‍ജ് വീണ്ടും പുനസ്ഥാപിക്കുമെന്നാണ് വിവരം. വിവിധ ബാങ്കുകള്‍ വ്യത്യസ്ത ചാര്‍ജുകളാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതാണ് ഉചിതം.

A

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

സ്വന്തം എടിഎം ഉപയോഗിക്കുന്നതിനും മറ്റു ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് എസ്ബിഐ മൂന്ന് മാസത്തേക്ക് വേണ്ടെന്ന് വച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. ജൂണ്‍ 30 വരെ ഇളവ് നല്‍കുമെന്നാണ് എസ്ബിഐയുടെ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഇതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ ചാര്‍ജ് ഈടാക്കി തുടങ്ങും. കൊറോണ കാരണമായുള്ള പ്രതിസന്ധി ജനങ്ങളില്‍ നിന്ന് ഒട്ടും അകന്നിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം പരിഗണിക്കാതെ ബാങ്കുകള്‍ ഇളവ് അവസാനിപ്പിക്കുമോ എന്ന് ദിവസങ്ങള്‍ക്കകം അറിയാം.

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

സേവിങ് അക്കൗണ്ടുകളില്‍ ഒരു മാസത്തില്‍ എട്ട് തവണ എടിഎം ഇടപാട് നടത്താമെന്നാണ് നേരത്തെയുണ്ടായിരുന്ന നിബന്ധന. അതിന് ശേഷമുള്ള ഓരോ എടിഎം ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കും. അഞ്ച് എസ്ബിഐ എടിഎം ഇടപാടുകളും മൂന്ന് മറ്റു ബാങ്കുകളുടെ എടിഎം ഇടപാടുകളുമാണ് സൗജന്യം. മെട്രോ സിറ്റികള്‍ അല്ലാത്ത ഇടങ്ങളില്‍ 5-5 എന്ന തോതില്‍ പത്ത് ഇടപാടുകള്‍ക്ക് ഇളവുണ്ടായിരുന്നു. അതിന് ശേഷം പണമിടപാടുകള്‍ക്ക് 20 രൂപയും കൂടെ ജിഎസ്ടിയും ചുമത്തും. മറ്റു സേവന ഇടപാടുകള്‍ക്ക് എട്ട് രൂപയും ജിഎസ്ടിയും ചുമത്തും.

English summary
3 months relaxation is end: ATM cash withdrawal rules to reinstate from July 1- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X