കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ പാക് പ്രകോപനം; മൂന്ന് പാകിസ്താൻ സൈനികരെ ഇന്ത്യൻ സേന വധിച്ചു

Google Oneindia Malayalam News

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് 3 പാക് സൈനികരെ ഇന്ത്യൻ സേന വധിച്ചു. ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറിലാണ് പാക് സൈന്യം വ്യാഴാഴ്ച വൈകിട്ടോടെ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തിലാണ് അതിർത്തിയിലാണ് പാക് പ്രകോപനം തുടരുന്നത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർത്തതോടെ ഇന്ത്യ തിരിച്ചടിക്കുകയായിുന്നു. നായിക് തൻവീർ, സെപോയ് റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.

kashmir

അതേ സമയം വെടിവെയ്പ്പിൽ 5 ഇന്ത്യൻ സൈനികരെ വധിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളി. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിച്ച ഇന്ത്യൻ നടപടിയിൽ പാകിസ്താൻ ഇന്ന് കരിദിനം ആചരിക്കുകയാണ്. 11 ദിവസമായി തുടരുന്ന കർഫ്യുവിനിടെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനം താഴ്വരയിലും ആഘോഷിച്ചു. ശ്രീനഗറിൽ നടന്ന പ്രധാന ചടങ്ങിൽ ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തി.

English summary
3 Pakistan soldiers killed in Uri and Rajouri sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X